Tagged: വിഡ്ഢി

0

മഴ

ആർദ്രയാം സന്ധ്യ തൻ മിഴികൾ പെയ്തൊഴിയും വർഷമേഘത്തിൻ നനവുള്ള തണുത്ത സായാഹ്നത്തിൽ മഴയുടെ സംഗീതവും ശ്രവിച്ചു നീ നിൽപ്പൂ മിന്നൽപിണറുകൾ തീർക്കും ദൃശ്യഗോപുരനടയിൽ ആ ഗാനാലാപത്തിൻ അനുപല്ലവിയെന്നപോൽ തനിയാവർത്തനങ്ങൾക്കനുദിനം വ്യർത്ഥമായ്‌ അന്ത്യം ചോദിക്കും മിഥ്യയാം പ്രതീക്ഷകളുമായി. വിരസതയിലലിഞ്ഞു ചേർന്നൊരാ മൂകമനമി – ന്നേറെ വൈകിയറിയുന്നൊരാ സത്യം മണ്ണിലൂർന്നിറങ്ങും...

2

പ്രിയ സ്വപ്നം

    വിടവാങ്ങും നിശയ്ക്കേകും പുലർകാലവന്ദനത്തിൽ ക്ഷണിക്കാത്തൊരതിഥിപോൽ വന്നെൻ നിദ്രയിൽ എത്തിനോക്കിയ സുന്ദരസ്വപ്നമേ, പുലർകാലമഞ്ഞ് പോലണഞ്ഞ് കുളിരണിയിച്ച് നീ മാഞ്ഞുപോയതെന്തേ? ഇന്ന്, നീ വിടചൊല്ലിയ സായാഹ്നത്തെയോർത്തിരിപ്പൂ വിലയ്ക്ക് വാങ്ങിയ വേദനകളും, നിന്നെ – പിരിഞ്ഞ നിമിഷങ്ങളുമെണ്ണിയെണ്ണി, കൈവിടാൻ- കൊതിക്കാത്ത നൊമ്പരങ്ങളുമായ്, ഏകാകിയാമിവൾ. പൊരുളറിയാൻ കഴിയാതെ മിഴിക്കോണുകളി- ലൊളിപ്പിച്ച...

0

ചില ചിന്തകൾ

      “മനസ് മരുഭൂമിപോൽ വറ്റി ഉണങ്ങുമ്പോൾ ഏകാന്തത കൊടുങ്കാറ്റായി ചുറ്റി നടക്കുന്നു…….”   “സ്‌മൃതികൾ പുനർജ്ജന്മം നേടുകയാണെങ്കിൽ മൃതിക്ക് ചിറകേകാൻ കാലത്തിനു കഴിഞ്ഞീടുമോ?”   “മനസ്സിൻ വിങ്ങലുകൾ തേങ്ങലായ് മാറുമ്പോൾ ചേക്കേറുന്നൊരാ മോഹപ്പക്ഷികൾ കൂടുവിട്ട് പറക്കുന്നു”   “സന്ധ്യകൾ മാടിവിളിക്കുമ്പോൾ ചക്രവാളത്തിന്നരികിലേക്ക് തിടുക്കത്തിൽ പറന്നകലുമാ...

error: