Tagged: സത്യം

0

മഴ

ആർദ്രയാം സന്ധ്യ തൻ മിഴികൾ പെയ്തൊഴിയും വർഷമേഘത്തിൻ നനവുള്ള തണുത്ത സായാഹ്നത്തിൽ മഴയുടെ സംഗീതവും ശ്രവിച്ചു നീ നിൽപ്പൂ മിന്നൽപിണറുകൾ തീർക്കും ദൃശ്യഗോപുരനടയിൽ ആ ഗാനാലാപത്തിൻ അനുപല്ലവിയെന്നപോൽ തനിയാവർത്തനങ്ങൾക്കനുദിനം വ്യർത്ഥമായ്‌ അന്ത്യം ചോദിക്കും മിഥ്യയാം പ്രതീക്ഷകളുമായി. വിരസതയിലലിഞ്ഞു ചേർന്നൊരാ മൂകമനമി – ന്നേറെ വൈകിയറിയുന്നൊരാ സത്യം മണ്ണിലൂർന്നിറങ്ങും...

0

നിറയ്ക്കില്ലിനി ഒരിക്കലും…..

    നിറയ്ക്കുമൊരുനാൾ എൻ മനസ്സിൻ മണിദീപം നിൻ സ്നേഹത്താൽ മാത്രമായ് എന്ന് നിനച്ചത്തിൽ തിരിയിട്ടു ഞാൻ നിനക്കായി പലപ്പൊഴും….. എന്നാൽ നിറഞ്ഞതോ എൻ മിഴിനാളം രണ്ടിലും മിഴിനീരുപ്പും പിന്നതിൻ ചവർപ്പും. ഒപ്പം എരിയുന്നിതാ കരിന്തിരിയായ്‌ നിന്നോർമ്മകൾ നിൻ സ്നേഹം തെളിയിച്ചിടാ എണ്ണ തൻ അഭാവത്തിൽ വമിക്കുന്നിതാ...

0

മഴയാണ് പ്രണയം – കുട്ടികവിത

    കാത്തിരിക്കാതെ കടന്നുവരുന്ന – മഴ പോലെയാണ് പ്രണയം മഴയുടെ സൗന്ദര്യവും നൈർമല്യവും ശീതളഛായയും അതിനുണ്ട് പലപ്പോഴും ഇടിവെട്ടും മിന്നല്പിണരുകളും അതിനെ അനുഗമിക്കുന്നു പെയ്‌തൊഴിഞ്ഞാലും അതിലൊരു തുള്ളി കണ്ണീർമുത്തായി മനസ്സിന്നുള്ളറയിലെവിടെയെങ്കിലും സൂക്ഷിക്കപ്പെടുന്നു എന്നതാണ് സത്യം.   Image source: Pixabay  

0

അദ്ധ്യായം 1 – ഭദ്രദീപം

  അസ്തമയസന്ധ്യയുടെ നേരിയ കുങ്കുമനിറം ആകാശത്തെങ്ങും പാറിക്കിടക്കുന്നു. പ്രകൃതി എന്ന ചിത്രകാരൻ വരച്ച അതിസുന്ദരമായ ചിത്രം. ആ ചിത്രത്തിലേക്ക് കണ്ണും നട്ടിരിക്കുന്നു, തുറന്ന ജനാലയിലൂടവൾ. ഓർമകളുടെ ഇടനാഴിയിലൂടെ ആരുടെയോ കാലൊച്ചകൾ അകന്നകന്ന്‌ പോകുന്നതവൾ അറിയുന്നു. അവ്യക്തമായ ആ രൂപം വിളക്കേന്തി മുന്നേറുമ്പോൾ അരണ്ട വെളിച്ചത്തിൽ തെളിയുന്നു കല്ലിൽ...

error: