Tagged: സഖി

0

യാത്രയാകും മുമ്പേ

നദിയായ്, പുഴയായ്, കടലായ് മാറും മുമ്പ് കാർമേഘം ചോദിക്കുകയാണ് വാനത്തോട്, വർഷത്തുള്ളിയായ് മാറി യാത്ര തിരിക്കുകയാണ് ഞാൻ ഭൂമിയെന്ന അജ്ഞാതലോകത്തേക്ക്. കാതങ്ങൾ താണ്ടി ഞാൻ നിന്നരികിൽ മറ്റൊരു മേഘമായ് തിരിച്ചണയുമ്പോൾ, നീ എന്നെ തിരിച്ചറിയുമോ? അതുവരെ നീ എനിക്കായ് കാത്തിരിക്കുമോ? നീ എന്തേ മൗനാനുവാദം തന്നെന്നെ പറഞ്ഞുവിടുന്നു,...

0

പ്രിയസഖി

പ്രാണന്റെ പ്രാണനാമെൻ പ്രിയസഖി… നിന്നെകുറിച്ച് പറയുവാനെനിക്കേറെ എന്നാലും ഒതുക്കീടുന്നു ഞാനവയെ ഒരു മണിമുത്തുപോലൊരു ചിപ്പിക്കുള്ളിൽ നേർത്തമോഹമെല്ലാം തേങ്ങലായ നിമിഷം കടന്നുവന്നു സന്തതസഹചാരിയായി നീ എൻ ശ്രുതികൾക്കെല്ലാം നീ താളമിട്ടു എൻ മനസ്സാം വീണ നീ തൊട്ടറിഞ്ഞു പിന്നെ, ഞാൻ പോലുമറിയാതെയതിനുറക്കമേകി. നീ സഹിക്കും വേദനയുമീ ദീർഘനിശ്വാസങ്ങളും എനിക്കും...

0

രാത്രിയും സഖിയാം നിദ്രയും

“നിദ്രയെ കാത്തുള്ള ഇരിപ്പ്….. “ “ഇനി ഒരു പകലിനായുള്ള നീണ്ട കാത്തിരിപ്പ്. നക്ഷത്രങ്ങൾ രാവിന് കാവലിരിക്കുമ്പോൾ ഞാൻ രാവിൽ പൂക്കും നിശാഗന്ധിയായ് സ്വപ്നം കണ്ടുറങ്ങട്ടെ “ “എനിക്കൊന്നുറങ്ങണം  നീയില്ലാത്ത ഒരു ലോകത്തേക്ക് മടങ്ങാനായി നീ തന്നെ വേദനകളെ സ്വാതന്ത്രരാക്കി കൊണ്ട് നീ കാണാത്ത അകലങ്ങളിൽ എത്തിച്ചേരാൻ” “വിരിഞ്ഞു...

0

സൂര്യന്റെ മടക്കയാത്ര

  കൂരാകൂരിരുട്ട്…….. അവിടെ തപ്പി തടയുന്ന സൂര്യൻ വഴിവിളക്കുമായി ഇന്ദുവും അവളുടെ സഖികളും പാടം കടത്തി അക്കരെ എത്തിക്കുമ്പോഴേക്കും ചക്രവാള സീമയിൽ ഉഷസ്സുണരുകയായ് പിന്നെ വീണ്ടും ഒരു മടക്കയാത്ര Image Courtesy: Pixabay

5

രാധാ മാധവം

    യമുന തന്‍ വിജനമാം തീരത്ത്‌ നിൽപ്പോരാ പൂമര ചോട്ടിലോ ഏകാന്ത പദയാത്രിയായ് നിൽപ്പൂ തോഴാ നിന്‍ പ്രതീക്ഷയിലിപ്പൊഴും വിരഹിണിയാം നിന്‍ രാധ മാത്രം. നിറമിഴിയില്‍ തെളിയിച്ചൊരാ നിറദീപത്തിന്‍ തേങ്ങലുമായ്‌ ചോദിപ്പൂ കണ്ണാ ഞാന്‍ നിന്നോടു മാത്രമായ്‌ എന്തേ എന്നെ കൈവെടിഞ്ഞു?  അറിഞ്ഞൂ നീ എന്‍...

error: