My Stand……

 
 

“I prefer to walk away in silence if I am not in a mood to keep friendship with the same person later, better than arguing for no reason”

“എന്റെ വാക്കുകൾ/ഞാൻ കുറിക്കുന്ന വാക്കുകൾ എന്റെ സ്വപ്നങ്ങളാണ്, എന്റെ മൗന നൊമ്പരങ്ങളും…..അത് മറ്റൊരാളുമായ് പങ്കിടാൻ ഞാൻ കൊതിക്കുന്നില്ല……”

“അഭിനയിക്കാൻ പറ്റാത്തവർ ജീവിതത്തിൽ ഒറ്റപ്പെട്ടേക്കാം. എങ്കിലും തെറ്റുകളുടെ അനുകരണമാവരുത് ഒരിക്കലും ഒരു മനുഷ്യ ജീവിതം”

“ഓരോരുത്തരുടെ മനസ്സിൽ കേറിപ്പറ്റാനും ഓരോ വഴികളാണ്, ചിലർക്ക് മധുരമുള്ള വാക്കുകൾ, ചിലർക്ക് സ്നേഹമുള്ള നോട്ടം. എനിക്കാണെങ്കിലോ സത്യസന്ധമായ വാക്കുകൾ……”

“രാഷ്ട്രീയം പറഞ്ഞാൽ, ഒരു പാർട്ടിയെ സപ്പോർട്ട് ചെയ്‌താൽ പല തെറ്റുകളും കണ്ടില്ല എന്ന് നടിക്കേണ്ടി വരും. എനിക്കതിൽ താല്പര്യമില്ല”

“എഴുത്തേ ജീവിതം എന്ന് പറഞ്ഞു ജീവിച്ച വ്യക്തി ആണ് ഞാൻ കഴിഞ്ഞ 5 വർഷം. എനിക്കറിയാം ഒരു വരി സ്വന്തമായ് കുറിക്കാൻ ഉള്ള ബുദ്ധിമുട്ട്. എഴുത്തുകൾ സ്വാധീനിക്കാം പക്ഷെ നമ്മൾ എഴുതുമ്പോൾ അവിടെ നമ്മളുടെ ഒരു വിരലടയാളം ഉണ്ടാവണം, നമ്മുടെ ചിന്തകളും അഭിപ്രായങ്ങളും വരണം. എന്നാലേ അതിൽ നമുക്ക് അവകാശമുണ്ടാവൂ “

“കൂടെനിൽക്കുന്നവൻ ചതിയൻ എങ്കിൽ എത്ര വലിയ കൂട്ടുകാരനായാലും കൂട്ടുനിൽക്കാൻ ബുദ്ധിമുട്ടാണ്”

“ഒരു മോശം വ്യക്തി നമ്മളെകുറിച്ച് എത്ര മോശം പറഞ്ഞാലും കുലുങ്ങരുത്, അത് അവന്റെ തന്ത്രം മാത്രം. പക്ഷെ കുലുങ്ങണം ഒരു നല്ല വ്യക്തി ഒരു മോശം വർത്തമാനം പറഞ്ഞാൽ, എത്ര ചെറുതായാലും പോലും .”

“ഒരു കാര്യത്തിനായി ഇറങ്ങിത്തിരിച്ചാൽ പൂർണ ആത്മാർത്ഥതയോടെ നിൽക്കും – അതാണ് എന്റെ ഒരു പോളിസി. പേരിന് മാത്രമായ് നിൽക്കാൻ ബുദ്ധിമുട്ടാണ്”

“കരയിച്ചവരുടെ മുന്നിൽ കരയാതെ നടന്നു കാട്ടണം.
അതാണ് ഹീറോയിസം”

“നമ്മുടെ stand ശരി എന്നുറപ്പുണ്ടെങ്കിൽ ലോകത്തിന്റെ ഏത് വലിയ ശക്തിയോടും പൊരുതിനോക്കാം, പക്ഷെ അതിനൊരിക്കലും തെറ്റായ മാർഗം സ്വീകരിക്കരുത് ” 

“എല്ലാവരെയും പ്രീതിപ്പെടുത്തി ഈ ലോകത്തിൽ ജീവിക്കാൻ പറ്റില്ല. ചെയ്യുന്നത് ശരി എന്ന് സ്വന്തം മനസാക്ഷിയെ മാത്രം ബോധിപ്പിച്ചാൽ മതി”
 
“ഒരിക്കലും ആരുടെ കാര്യത്തിലും ‘ഇത് കൊണ്ട് നിങ്ങൾ രക്ഷപ്പെടില്ല’ എന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തില്ല. പരിശ്രമം ശരിയായ ദിശയിൽ ആണെങ്കിൽ രക്ഷപ്പെടും എന്ന് വിശ്വസിക്കാൻ ഇഷ്ടം “
 
“മനസ്സ് കീറിമുറിച്ചകലുന്നവരോട് പോലും പ്രതികാര മനോഭാവം പുലർത്തിയിട്ടില്ല, പിന്നീടൊരിക്കലും അവർക്ക് ഒരു ശല്യമാവരുത് എന്ന് ഒഴിഞ്ഞു മാറിയിട്ടേയുള്ളൂ ഇതുവരെ. അല്ലെങ്കിലും….. മനസ്സിൽ ഒരിക്കൽ ഇടം നേടുന്നവരോട് പ്രതികാരം ചെയ്യുക എളുപ്പമല്ല “
 
“തെറ്റുകൾ ക്ഷമിക്കാം അത് മനുഷ്വത്വം
ന്യായീകരിക്കുന്നതിനോട് യോജിപ്പില്ല “
 
“ഞാനൊരു തെറ്റ് ചെയ്തു എന്ന് തോന്നിയാൽ
നിങ്ങൾ ചോദിക്കേണ്ടത് എന്നോടാണ്,
ഒരു മൂന്നാമനോട് ചോദിക്കും മുമ്പേ
ഈ കാര്യം ഓർത്താൽ നന്ന് “
 
“ജയവും തോൽവിയുമെല്ലാം എല്ലാവർക്കും പറഞ്ഞിട്ടുള്ളത് തന്നെ. പക്ഷെ പൊരുതാതെ തോൽക്കുന്നതിനോടാണ് എതിർപ്പ് “
 
“നമ്മളെ വിശ്വസിച്ച് ഒരാൾ ഒരു കാര്യം പറഞ്ഞാൽ ആ വിശ്വാസം നിലനിർത്തുന്നത് വ്യക്തിത്വം.നല്ലൊരു സുഹൃത്തിനു വേണ്ടിയാണെങ്കിലും മറ്റൊരാളുടെ കണ്ണിൽ കുന്നിമണിയോളം താഴണോ?”
 
“ഒറ്റപ്പെടുത്തി തളർത്താൻ ശ്രമിക്കുന്നത് ചിലരുടെ ക്രൂരമായ തന്ത്രം
മലയിടിഞ്ഞു വീണാലും കുലുങ്ങില്ല എന്ന് കാട്ടികൊടുക്കാനായാൽ നമ്മുടെ വിജയം”
 
“ഒറ്റയ്ക്കാണ് നമ്മളെന്ന് എപ്പോഴും ഒരു ചിന്ത ഉണ്ടായാൽ ഒരു ഒറ്റപെടുത്തലിനും നമ്മെ തളർത്താനാവില്ല – ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞത്. ശരിയാണ്.”
 
“മറ്റൊരാൾ പറയുന്ന വാക്കുകളിലൂടെയല്ല ഞാൻ ഒരാളെ അളക്കാറ്, എനിക്കത് നേരിട്ട് ബോധ്യമാവണം. എപ്പോഴും രണ്ടുപുറവും കേട്ടശേഷമേ നിഗമനത്തിലെത്തൂ. അതിനെയാണ് പക്വത എന്ന് പറയുന്നത് “
 
“നമ്മൾ ചെയ്യുന്ന പ്രവർത്തികൾ ശരികളുമായിട്ടാണ് താരതമ്യം ചെയ്യേണ്ടത്…
അല്ലാതെ മറ്റുള്ളവർ ചെയ്യുന്ന തെറ്റുകളുമായിട്ടല്ല….
അത് ന്യായീകരണം മാത്രമേ ആവൂ….
ആവർത്തിക്കപ്പെടുന്ന തെറ്റുകൾ ഒരിക്കലും ശരി ആവില്ല!”
 
“ഒരാളോടുള്ള ഇഷ്ടം കൊണ്ടുമാത്രം ദോഷമില്ലാത്ത നുണകൾ പറഞ്ഞടുക്കുന്നവുണ്ട്, നിവൃത്തികേടുകൊണ്ട്. മനസ്സുവേദനിപ്പിക്കാത്ത കാലത്തോളം കുഴപ്പമില്ല. എന്തുതന്നെ ആയാലും ആ നുണകൾ ആ വ്യക്‌തിയുടെ മനസ്സ് നോവിക്കാതെ ശ്രദ്ധിക്കുക, ഒരിക്കൽ സത്യം തുറന്നുപറയുക ആ വ്യക്‌തി ചോദിക്കുംമുമ്പ്”
 
Image source : Pixabay
 
(Visited 145 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: