Category: Malayalam

0

വ്യാമോഹം

മനസ്സിൻ തന്തികൾ തൊട്ടുണർത്തീടുവാൻ വരുമെൻ മാനസ രാഗങ്ങൾ ഇനിയെന്നാകിലും എന്ന് വ്യാമോഹിച്ചു ഞാൻ നെയ്തൊരാ സ്വപ്‌നങ്ങൾ അലിയും ജലരേഖപോൽ മിന്നിമാഞ്ഞീടുന്നുവോ? ഇരുളിൻ സാന്ത്വനമേകുമാ മൗനങ്ങൾ മാത്രമേയുള്ളൂ എനിക്കിന്നേക സത്യമായ്. അല്ലാതൊന്നുമില്ലെൻ കരളിന്നാശ്വാസമായ് പെയ്തൊഴിയില്ലൊരു ജലമേഘബിന്ദുവും. ഇല്ല, പ്രതീക്ഷ തൻ മണിച്ചെപ്പിലിനിയൊന്നും ചൊല്ലുവാൻ ശേഷിപ്പൂ യാത്രാമൊഴി മാത്രം ഇല്ല...

0

ആഗ്രഹിപ്പൂ ഞാൻ ആവർത്തനങ്ങൾ

ആഗ്രഹിപ്പൂ ഞാൻ ആവർത്തനങ്ങൾ സന്ധ്യകൾ തൻ ക്ഷണിക സൗന്ദര്യവും ഒരു ഞൊടിയെങ്കിലും വന്നണഞ്ഞെങ്കിലെന്ന് കൊതിപ്പൂ ഞാൻ വെറുതെയെങ്കിലും നഷ്ടമായ മനസ്സിൻ സംഗീതവും ഒപ്പം അതിൻ താളവും ആഗ്രഹിപ്പൂ ഞാൻ ഒരു നിമിഷമെങ്കിലും ആഗ്രഹിപ്പൂ ഞാൻ വെറുതെയെങ്കിലും

0

ഇളംപൂവിനോട്

വിടരും മുമ്പേ കൊഴിഞ്ഞോരിളം പൂവേ ഞാനോ നിന്നുടെ പുനർജനനം പോലെ ഉണരാൻ വെമ്പിയ നിന്നെ മൃതിയുടെ തണുത്ത താഴ്‌വാരങ്ങളിൽ കൊഴിച്ചതും സ്വപ്നങ്ങളെ ഏഴുവർണങ്ങാളാൽ – സ്വരങ്ങൾ ചേർത്ത എന്നെ നിരാശ തൻ മരീചികയിൽ നീർച്ചോല തൻ സ്വപ്നകിലുക്കത്തിൽ ഉപേക്ഷിച്ചതും വിധിയുടെ പല കേളികളിൽ ചിലത്!!! ഉണ്ടായിരുന്നു എനിക്കും...

0

മറക്കില്ലൊരിക്കലും……

മറക്കില്ലൊരിക്കലും കയ്‌പേറെ സമ്മാനിച്ച ആ ദുഃഖസ്മരണകളെ….. ഓർക്കുമെപ്പോഴും ആശകൾ നൽകിപോയ ആ സുന്ദരനിമിഷങ്ങളെ….. കടന്നുപോയീ എങ്കിലും അവശേഷിക്കുന്നു അവ എന്നിൽ നേർത്ത ഒരു ഹിമകണമായ് ഇപ്പോഴും. സ്വപ്നങ്ങളായ് താലോലിക്കുന്നു ഞാനവയെ ഇന്നും, ജീവിതത്തിന്നമൂല്യ മുത്തുകളായ്. സൂക്ഷിക്കും മണിചെപ്പിലൊളിപ്പിച്ച് ഞാനവയെ എൻ ഹൃദയത്തിന് ഉള്ളറകളിൽ എന്നുമെപ്പോഴും മറവിക്കായ് വിട്ടുകൊടുക്കുന്നതെങ്ങനെ...

0

ആവർത്തിച്ചുണർത്തീടുകിലും…….

ഞാൻ കവിത എഴുതിത്തുടങ്ങിയ കാലത്ത് കുറിച്ച വരികൾ…..  നൊമ്പരങ്ങൾ നിറഞ്ഞോരെൻ മനസ്സിൽ വെറുതെ മോഹങ്ങൾ ചില്ലു കൂട്ടുന്നു അവ മീട്ടുന്നു നഷ്ടസ്വപ്നങ്ങൾ തൻ തംബുരുവോ അതോ വീണാരവത്തിൻ പൊട്ടിയ ഈണങ്ങളോ? അവ എന്നിൽ ആരവം ഉയർത്തീടുന്നു ശ്രുതികൾ തൻ താളം തെറ്റിടുന്നു അവ മീട്ടിയ പാഴ് സ്വപ്‌നങ്ങൾ...

0

സന്ധ്യാരാഗം

“എന്തിന്നാവർത്തിപ്പൂ പുനർജനനങ്ങൾ നിത്യം ജനിക്കും സന്ധ്യകൾ പോലെ വീണ്ടും പലകുറി തകർന്നടിയുവാനോ?”  “തൊഴുതുമടങ്ങി രാവിൻമടിയിൽ തലചായ്ക്കാൻ വെമ്പൽ കൊള്ളുമാ കുഞ്ഞുമേഘങ്ങളും ഓടിയണയും അവ നൽകുന്നു സന്ധ്യാമ്പരത്തിന് ഈറനണിയും നേർത്ത മഷിക്കൂട്ട്”  “പ്രതീക്ഷനൽകി കടന്നുകളയുന്ന സന്ധ്യപോലെയാകരുത്. അതിന്റെ സൗന്ദര്യം കണ്ടുമയങ്ങിയാൽ നിരാശയാകും ഫലം. അതിനെ നമുക്ക് വിശ്വസിക്കാനാവില്ല” “സന്ധ്യകൾ...

0

അന്ത്യനിമിഷം

നിറവേറാനൊരായിരം സ്വപ്‌നങ്ങൾ ബാക്കിയായ്‌ നിൻ മടിയിൽ തലചായ്ച്ചെൻ മിഴികൾ പൂട്ടിയടയ്‌ക്കേണം കൊതിയോടെ നിൻ മിഴികളിൽ ആഴ്‌ന്നിറങ്ങും ആ നിമിഷമതൊന്നിൽ താഴിട്ടുപൂട്ടിയ ഹൃദയതാളുകളിലൊന്നിൽ നീയൊളിച്ചുപിടിച്ച രഹസ്യമത് എനിക്കായി തുറക്കേണം കാലങ്ങളിത്രയായ്‌ എന്നെ നീറ്റിയകറ്റി നീ നിഗൂഢമായ് ആനന്ദിച്ചതോ എന്തിനായ് എന്നോതുവാൻ  എന്നെ ഞാൻ മറ്റൊരു കുമ്പിളിൽ സ്വപ്നമായ് നിൻ...

0

ഫെമിനിസ്റ്റ് ചിന്താഗതികൾ എന്ന് വേണേൽ മുദ്രകുത്തിക്കോളൂ

    “പണ്ടൊക്കെ അങ്ങനെ ആയിരുന്നു ശരിയാണ്. അത് മാറ്റേണ്ട സമയമായില്ലേ? ആൺകുട്ടികളെ എന്തുകൊണ്ട് ഉപദേശിക്കുന്നില്ല, ഇങ്ങനെ ചെയ്യാൻ പാടില്ല എന്ന്? നിങ്ങൾക്ക് അപകടം ഉണ്ട് എന്ന് പെൺകുട്ടികളെ പറഞ്ഞ് ഉപദേശിക്കുന്നതിനൊപ്പം അതും ചെയ്യുകയാണെങ്കിൽ നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരല്ലേ? കഷ്ടം, ആണ്കുട്ടികൾക്കെന്തും ആവാം.. അവരുടെ നീക്കങ്ങൾക്കെതിരെ പെൺകുട്ടികൾ...

0

ചില ‘സദാചാര’ ചിന്തകൾ

ഇന്ന് സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു പ്രശ്നം തന്നെയാണ് സദാചാരം. പരസ്യ പ്രേമപ്രകടനകളും ചുംബനങ്ങളും ഇന്ത്യൻ നിയമങ്ങൾ സപ്പോർട്ട് ചെയ്യുന്നില്ല എങ്കിലും പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ സംസാരിച്ചിരിക്കുമ്പോഴോ ഇടപെടുമ്പോഴോ, അവരുടെ വ്യക്തി സ്വാതന്ത്രത്തിൽ എങ്ങനെ മറ്റൊരാൾക്ക് ഇടപെടാനാകും? ഇപ്പോഴും എന്തുകൊണ്ട് മറ്റൊരു കണ്ണോടുകൂടി അവരെ സമൂഹം കാണുന്നു?...

0

സൈബർ കുരുക്കുകൾ / നേട്ടങ്ങൾ

      “സൈബർ വിധവകളുടെ കാലമാണിപ്പോൾ. അതിലും ഭയാനകമാണ് സൈബർ യുഗം വീട്ടമ്മമാരുടെ മുന്നിൽ തുറന്നിടുന്ന അപായജാലകങ്ങൾ. താലിച്ചരടിൻ സംരക്ഷണ വലയത്തെ മറികടന്നു ചെല്ലാൻ കഴിയുന്നുണ്ട് വിർച്യുൽ ലോകത്തിന്റെ കാന്തികവലയത്തിന്. കരുതിയിരിക്കുക #മുന്നറിയിപ്പ്”   “ആകാശവും ഭൂമിയും മാത്രം നോക്കി നടന്നാൽ മതിയായിരുന്നു ഒന്നര പതിറ്റാണ്ട്...

error: