Category: മറ്റൊരു മീരയായ്
അദ്ധ്യായം 4 – കൃഷ്ണയുടെ വിവാഹം ഒരു കൂടിക്കാഴ്ചക്ക് കൂടി ആ കടൽത്തീരവും മറ്റൊരു സായാഹ്നവും സാക്ഷികളായി. അവളുടെ കണ്ണുകളിൽ അന്ന് തിളങ്ങികണ്ട ആത്മാർഥത…..എന്നാൽ തീർത്തും ജലരേഖ പോലെയായിരുന്നു അവളുടെ വാഗ്‌ദാനം. ആദ്യം കാണുന്ന ഊഷ്മളതയൊന്നും ഒരു ബന്ധത്തിനും പിന്നീടുണ്ടാവില്ല എന്ന് പറയുന്നത് സത്യമാണോ? മനുഷ്യന്റെ സ്വഭാവം...
പതിവ് പോലെ സന്ധ്യാവന്ദനത്തിനു ശേഷം മീര ജനാലയ്ക്കരികിൽ സ്ഥാനം പിടിച്ചു. അമ്പലത്തിൽ നിന്നും പാട്ടുകൾ കേൾക്കാം. അത് ശ്രവിച്ചുകൊണ്ട് ഇങ്ങനെയിരിക്കുന്നത് മീരയ്ക്ക് വലിയ ഇഷ്ടമാണ്. അവിടെ നിന്ന് നോക്കിയാൽ ആൾത്തിരക്കില്ലാത്ത പാതകൾ കാണാം. അവിടവിടെ ചെറിയ വീടുകൾ, ഇടയ്ക്കിടെ വലിയ കോൺക്രീറ്റ് കെട്ടിടങ്ങളും കാണാം. രാത്രിനക്ഷത്രങ്ങൾ...
അടുത്ത ദിവസം രാവിലെ…. “മീരേ….” കതകിൽ ആരോ ശക്തിയായി മുട്ടുന്നു. മീര കണ്ണുകൾ തുറന്നു. നേരെ നോക്കിയത് ക്ലോക്കിൽ. സമയം 7.35 കഴിഞ്ഞു. അവളെ ചുറ്റിപറ്റി നിന്ന ഉറക്കം ഒരു നിമിഷം കൊണ്ട് എങ്ങോ പോയി മറഞ്ഞു. അവൾ ചാടിയെണീറ്റ് ചെന്ന് കതകു...
വിനിദ്രയാം ഒരു രാവാണ് ഇന്ന് സമ്മാനം കിട്ടിയത് എന്നവൾക്ക് തോന്നി. എത്ര നേരമായ് ശ്രമിക്കുന്നു ഒന്ന് ഉറങ്ങുവാൻ. എന്നാൽ ഒന്ന് എത്തിനോക്കാൻ പോലും ശ്രമിക്കാതെ അവൾ എവിടെയോ കടന്നു കളഞ്ഞു. തന്റെ കണ്ണുകളുമായി പിണക്കത്തിലാണെന്നു തോന്നുന്നു. നിദ്രയെ കാത്തുള്ള ഇരിപ്പ് വ്യർഥമാണെന്നു ബോധ്യപ്പെട്ടപ്പോൾ അവൾ കിടക്കയിൽ നിന്നും...
അന്നത്തെ ചർച്ചയിൽ ഒരുപാട് പേരുണ്ടായിരുന്നു. പതിവ് പോലെ പ്രസാദ് അന്നത്തെ സംവാദത്തിനും തിരിയിട്ടു. “ഈ ലോകത്ത് യാഥ്യാർത്ഥമായ് എന്തെങ്കിലും നിലനിൽക്കുന്നുണ്ടോ, ജനന മരണങ്ങൾ, ഉദയാസ്തമയങ്ങൾ ഒഴികെ?” തന്റെ കണ്ണുകൾക്ക് ഒട്ടും ചേരാത്ത വലിയ കണ്ണടകൾ വസിച്ചിരുന്ന നാരായണപോറ്റി തലയുയർത്തി നോക്കി. കണ്ണടകളിലൂടെ അദ്ദേഹത്തിന്റെ...
പതിവിൻ പടി ജനാലയ്ക്കരികിൽ ഇരിക്കുന്നു മീര. ചുണ്ടിൽ കേട്ടുമറന്ന ഏതോ പാട്ടിന്റെ ഈണം. മഴ തിമിർത്തു പെയ്യുന്നു പുറത്ത്. പാതി തുറന്നിട്ട ജനാലയിലൂടെ മഴത്തുള്ളികൾ അകത്തേയ്ക്ക് തെറിക്കുന്നു. പണ്ടുമുതലേ മഴ അവൾക്കൊരു ഹരമാണ്, സഖിയാണ്, മറ്റെന്തൊക്കെയോ ആണ്. പെട്ടെന്നാ കാഴ്ച അവളുടെ മുന്നിൽ തെളിഞ്ഞു വന്നു....
അന്നവർ ഇറങ്ങിയപ്പോൾ പതിവിൽ വിപരീതമായ് മീര മൗനം പാലിച്ചു. പ്രസാദാണ് ആദ്യം സംസാരിച്ചത്. “എന്താ മീരേ, എന്തുപറ്റി ഇന്ന്? ഒന്നും മിണ്ടുന്നില്ല. സംതിങ് സ്പെഷ്യൽ?” “നതിങ്, വെറുതെ. ഒന്നുമില്ല.” “ഇന്നെന്തേ, ഒരു മാറ്റം കാണുന്നുണ്ടല്ലോ. ഇന്നെന്താ തർക്കിക്കാൻ ഒരു വിഷയവും കിട്ടിയില്ലേ? അല്ലെങ്കിൽ ആദ്യം തുടങ്ങുന്നത് മീരയല്ലേ?”...
അടുത്ത ദിവസം അവൾ നേരത്തേ എണീറ്റു. കുളി കഴിഞ്ഞ് വന്നപ്പോഴേക്കും അമ്മിണിയമ്മ പ്രാതൽ തയ്യാറാക്കി കഴിഞ്ഞിരുന്നു. അമ്മിണിയമ്മ – അവരെ അമ്മുവേട്ടത്തി എന്നാണ് മീര വിളിക്കാറ്. സഹായത്തിനായി നാട്ടിൽനിന്നും കൊണ്ടുവന്നതാണ്. 40 വയസ്സ് കഴിഞ്ഞുകാണും. ഭർത്താവ് നേരത്തേ മരിച്ചുപോയി. ഒരു മകനുണ്ട്. ഗൾഫിലാണ്, ചെറിയ ഏതോ...
പതിവ് പോലൊരു സായാഹ്നം. മീരയും കൃഷ്ണയും ഓരോ തമാശകൾ പറഞ്ഞ് കടൽത്തീരത്തിരിക്കുന്നു. മീര: എന്നും ഇങ്ങനെയൊക്കെ കഴിഞ്ഞാൽ മതിയോ? ഒരിടത്ത് ഉറയ്ക്കണ്ടേ? അതോ കാറ്റത്തു പറക്കുന്ന ബലൂൺ പോലെ ഇങ്ങനെ …… കൃഷ്ണ: എന്താ? എനിക്ക് മനസ്സിലായില്ല മീര: ഇതിലിപ്പോൾ മനസ്സിലാക്കാൻ...
പതിവ് തെറ്റിക്കാതെ കടൽത്തീരത്ത് തന്നെയാണ് അവർ ഇരിക്കുന്നത്. മണൽത്തരികൾകൊണ്ട് തീരത്തൊരു കളിവീടുണ്ടാക്കുന്ന ശ്രമത്തിലാണ് മീര. കൃഷ്ണ പറഞ്ഞു തുടങ്ങി……. “ഒരു ദരിദ്ര കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛന് കൂലിപ്പണി. അമ്മ അടുത്ത വീടുകളിൽ പണിക്ക് പോകും. കഷ്ടപ്പാട് നിറഞ്ഞ ജീവിതം. ഞാൻ ആയിരുന്നു ഇളയകുട്ടി....
Recent Comments