പ്രതീക്ഷ
“ജീവിക്കാനുള്ള മോഹം, അല്ലെങ്കിൽ ഒരു കാരണം വിധി എപ്പോഴും മനുഷ്യന്റെ മുന്നിലേക്ക് എറിഞ്ഞുകൊണ്ടേയിരിക്കും. അതാണ് പലപ്പോഴും നമ്മെ ഈ ഭൂമിയിൽ പിടിച്ചുനിർത്തുന്നത്. അത് ഒരുപക്ഷെ ഒരു കടമയാവാം, ഒരു സ്നേഹബന്ധമാവാം, ഒരുപക്ഷെ ഒരു നിഗൂഢമോഹമാവാം”
“അവസാനനിമിഷംവരെ നമുക്ക് പ്രതീക്ഷയുണ്ട്
പോയ തിര എപ്പോഴെങ്കിലും തിരിച്ചു അണയാതിരിക്കുമോ?
പോയ വഞ്ചികൾ തിരിച്ചണയുന്നില്ലേ?
കാലം മറുപടി തരും അൽപ്പം വൈകിയാലും “
“വേദനയോടെ നടന്നു നീങ്ങിയ വഴികൾ മാധുര്യത്തോടെ ഓർക്കുന്ന ഒരു കാലം ഉണ്ടാകും എല്ലാർക്കും “
“അദൃശ്യനായ മരണത്തിനു പലപ്പോഴും സുന്ദരമായുള്ള മുഖം കൊടുക്കാറുണ്ട് നാം. പക്ഷെ അതിലും സുന്ദരമായ മുഖങ്ങൾ ഭൂമിലുള്ളപ്പോൾ കിട്ടാതിരിക്കില്ല ….. ഉറപ്പ് “
“ആരുമില്ല എന്നുപറയുന്നതൊക്കെ ഒരു തോന്നൽ മാത്രമല്ലേ? ആരെങ്കിലുമൊക്കെ ഉണ്ടാവില്ലേ നമുക്ക്? “
“ഒരു മയിൽപീലി തണ്ടിന്റെ സൗന്ദര്യമാണ് നമ്മുടെ സ്വപ്നവർണങ്ങൾക്ക്”
“പ്രതീക്ഷയില്ലെങ്കിൽ എല്ലാം ശാന്തം
തിരയൊഴിഞ്ഞ സാഗരം പോലെ
മുകിലൊഴിഞ്ഞ ആകാശം പോലെ
അപ്പോഴാണോ സത്യത്തിൽ മനുഷ്യൻ മരിക്കുന്നത്? “
“പ്രതീക്ഷയിൽ നിന്നാണോ നിരാശ ജനിക്കുന്നത്
ജീവിക്കാനുള്ള മോഹമുദിക്കുന്നത്?”
Recent Comments