നൊസ്റ്റാൾജിയ
“ഗ്രാമ കാഴ്ചകൾ നഷ്ടമാവുകയാണു് എനിക്ക്…… ഓരോ മലയാളിക്കും”
“ഇന്ന് അമ്പരപ്പിക്കുന്ന പല നൊമ്പരങ്ങളും നൊസ്റ്റാൾജിയ ആണ് പിന്നീടൊരിക്കൽ “
“നഷ്ടമാവുന്ന പല കാഴ്ചകൾ, അടുത്ത തലമുറയ്ക്ക് കൈമാറാതെ….. “
“ഒരു പത്തായം ഉണ്ടായിരുന്നു കുടുംബവീട്ടിൽ. മാങ്ങ പഴുപ്പിക്കുന്നതും കാശു സൂക്ഷിച്ചുവയ്ക്കുന്നതും. എപ്പോ തുറന്നാലും ഒരു പ്രത്യേകമണം. നോട്ടും നാണയത്തുട്ടും സൂക്ഷിച്ചിരുന്നതുകൊണ്ടാണോ ആ പത്തായതിനു പ്രത്യേക ഗന്ധം?അതോ മാങ്ങപഴുക്കാൻ കത്തിച്ചുവച്ചിട്ടുള്ള ചന്ദനതിരികളുടെ സുഗന്ധമോ? പുതിയ വീട് പണിതപ്പോൾ ഒതുക്കിയിട്ട ആ പത്തായം വർഷങ്ങൾക്ക് ശേഷം ഒരിക്കൽ തുറന്നു. നഷ്ടപെട്ട പല നല്ല ഓർമകൾക്കൊപ്പം ആ സുഗന്ധവും നഷ്ടപ്പെട്ടിരുന്നു”
“മഴക്കാലത്തു നീർകുമിളകളുടെ പുറകെ കണ്ണുകൾകൊണ്ട് സഞ്ചരിക്കുന്നതും അവയുടെ ആയുസ്സു അളക്കുന്നതും കടലാസുതോണികൾ ഉണ്ടാക്കുന്നതും വലിയ കൗതുകങ്ങൾ”
“ഇന്ന് മഴവെള്ളത്തിനു മുറ്റത്തു തങ്ങിനിൽക്കാൻ ഇടങ്ങളില്ല, മഴത്തുള്ളികൾ പതിച്ചുണ്ടാവുന്ന കുഞ്ഞു ചാലുകൾ ഇല്ല. എല്ലാം കോൺക്രീറ്റ് മുറ്റങ്ങൾ”
“മായുന്ന കാഴ്ചകൾ ഓർമ്മകളെയും മായ്ക്കും മെല്ലെയെങ്കിലും”
“ഓലകുടിലുകളിൽ നിന്നും കോൺക്രീറ്റ് വീടിലേക്ക് ചേക്കേറിയപ്പോൾ നഷ്ടപെട്ട പലതും പലർക്കും പിന്നീട് തിരിച്ചു കിട്ടിയിട്ടില്ല”
“ബുദ്ധിമുട്ടിയാലും സമയമെടുത്ത് ചെയ്യുന്ന കാര്യങ്ങൾ ഉണ്ട് പലതും. മനസ്സിന്റെ ഇഷ്ടങ്ങളുടെ നനുത്ത ആ ഓർമകളെ മായ്ക്കാൻ കാലം പോലും അശക്തമാണ്”
Recent Comments