“ഈശ്വരനെ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം, ആചാരങ്ങളെയും. അത് personal choice. മോശം വാക്കുകൾ കൊണ്ട് വിശ്വാസങ്ങളെ അവഹേളിക്കുന്നതിനോട് യോജിപ്പില്ല ” – #My Stand
“പതിനാറായിരം കൃഷ്ണപത്നിമാർ സങ്കല്പം….. രാധ പോലും ജയദേവന്റെ സങ്കല്പം. ഭക്തിമീര യാഥാർഥ്യവും “
“വ്യാസ മഹാഭാരതത്തിൽ രാധ എന്ന കഥാപാത്രം ഇല്ലാ എന്ന് ഞാൻ വായിച്ചിട്ടുണ്ട്. ജയദേവനാണത്രെ ഗീതാഗോവിന്ദത്തിലൂടെ രാധയെ സൃഷ്ടിച്ചത്…. ശരിയാണോ എന്നെനിക്കറിയില്ല “
“മായയും യഥാർത്ഥ പ്രണയം/ഭക്തിയുടെയും രണ്ടു രൂപങ്ങൾ, ഭാവങ്ങൾ, ഒരു നാണയത്തിന്റെ രണ്ടു മുഖങ്ങൾ പോലെ – #രാധ #മീര “
“വാൽമീകി രാമായണവും തുളസീദാസിന്റെ രാമചരിതമാനസവും തമ്മിൽ ഒരുപാട് അന്തരമുണ്ട്. ഭാരതീയർ ആരാധിക്കുന്ന രാമനെ സൃഷ്ടിച്ചത് തുളസിദാസ്, ജനപ്രിയനാക്കിയതും”
“ഏഴു കാണ്ഡങ്ങൾ, 500 ഉപകാണ്ഡം, 24000 ശ്ലോകങ്ങൾ – വാൽമീകി രാമായണം “
“ലക്ഷ്മണരേഖയുടെ കഥ വാൽമീകി രാമായണത്തിൽ പറയുന്നില്ല. അത് ശരിക്കും പ്രതിപാദിക്കുന്നത് രാമചരിതമാനസത്തിന്റെ ലങ്കാകാണ്ഡത്തിൽ, മണ്ഡോദരി രാവണനെ കളിയാക്കുന്നതായ്…..”
“ഒരു ലക്ഷ്മണരേഖ പോലും മറികടക്കാൻ കഴിയാത്ത ആൾ എന്ന് മണ്ഡോദരി രാവണനെ പറയുന്നുണ്ട്, രാവണൻ പൊങ്കച്ചം പറയുമ്പോൾ “
#ലങ്കാകാണ്ഡം #രാമചരിതമാനസം
“14 വർഷം ഉറങ്ങാതെ രാമന് കാവലായി നിന്ന ലക്ഷ്മണന് വേണ്ടി ഉറങ്ങിയത് പത്നി ഊർമിള. രാവണപുത്രൻ മേഘനാഥനെ കൊല്ലാൻ കഴിഞ്ഞത് ഈ ഒരൊറ്റ കാരണംകൊണ്ട്”
“സീതയെ രക്ഷിക്കാൻ രാവണനോട് പോരാടിയത് ജടായുവിന്റെ അച്ഛൻ അരുണനെന്നും ഒരു സങ്കല്പം ഉണ്ട് “
“33 ദേവതകൾ, 33 കോടിയല്ല, പ്രതിപാദിക്കുന്നത് രാമായണത്തിലെ ആരണ്യകാണ്ഡം “
“സീതാസ്വയംവരത്തിൽ രാമൻ ശിവധനുസ്സ് എടുക്കുമ്പോൾ അത് മുറിയുന്നതായ് പറയുന്നുണ്ട്. ഈ സംഭവം രാമചരിത മാനസത്തിൽ ഉണ്ട്, വാൽമീകി രാമായണത്തിൽ ഇല്ല.”
“വാൽമീകിരാമായണപ്രകാരം രാമന് ഒന്നിലധികം ഭാര്യമാർ ഉണ്ടായിരുന്നു, അന്നത്തെ ആചാരപ്രകാരം. അയോദ്ധാകാണ്ഡം എട്ടാം അദ്ധ്യായം”
“കൃഷ്ണന്റെ ഉപദേശം കേട്ട് പാണ്ഡവർ യുദ്ധം ജയിച്ചത് സത്യമാണ്. പക്ഷെ അതുകൊണ്ട് ഒരിക്കലും അവർക്ക് ഒരു മനസുഖമോ സന്തോഷമോ കിട്ടിയില്ല” #വാസ്തവം
Recent Comments