സ്നേഹം
“നമ്മളെ സ്നേഹിക്കുന്നവർ തന്നെയല്ലേ നമ്മുടെ ഏറ്റവും വലിയ ശക്തിയും ദൗർബല്യവും?”
“അപരിചിതരായ് പെരുമാറണം ചിലപ്പോഴെങ്കിലും
പരിചിതർ ചിലരെങ്കിലും നിശ്ശബ്ദത നടിക്കുമ്പോൾ/നടിച്ചകലുമ്പോൾ “
“നിനക്കായ് ഞാൻ നൽകിയ
സ്നേഹത്തിൻ പൂച്ചണ്ടിൽ
നിന്നുതിർത്തൊരു ദളമെങ്കിലും
നൽകാൻ നീ കൊതിച്ചെങ്കിൽ……”
“രാത്രിമഴയായ് പെയ്തിറങ്ങിയ പ്രണയം”
“എന്നിലെ തെറ്റുകൾക്ക് നീ ഒപ്പം നിൽക്കേണ്ട
എന്നാൽ എന്നിലെ ശരികൾക്ക് നീ കൂടെ വേണം “
“നിശബ്ദത പോലും ഉള്ളിലൊളിപ്പിക്കുന്നില്ലേ ഒരു സംഗീതം? മൗനരാഗത്തിൽ ചിട്ടപ്പെടുത്തിയ സംഗീതം…. “
“അടരരുതുതൊരു നിമിഷംപോലും
എൻ കാഴ്ചയസ്തമിക്കുവോളം
എൻ മിഴികളിൽ നീ തങ്ങേണം
മിഴിയിമകളൊരു ഞൊടിയടയ്ക്കും വേളയിലും”
“പ്രാണനും ആത്മാവും പിരിഞ്ഞ നിമിഷം വരെ
ഒരു ആയുസ്സ് മുഴുവൻ ഒരാൾക്കായ് കാത്തിരുന്ന്
മരണത്തിൽ അവനെ പുൽകിയവൾ…..
അവൾ മീര
വാഗ്ദാനങ്ങളൊന്നും ഇല്ലാതെ പ്രണയിക്കുവാൻ
പലർക്കും പ്രചോദനമേകിയവൾ”
#മീര
“പ്രണയത്തിന്റെ ഏറ്റവും അവസാനത്തെ സ്റ്റേജ് ആണ് ഭക്തി. അവിടെ എത്തിച്ചേരുക എളുപ്പമല്ല”
#മീര
“ഞാൻ നിന്നെ കൊതിച്ചത് പോലെ ഒരു പെണ്ണും ആരെയും കൊതിച്ചിട്ടില്ല
നീ എന്നെ വെറുത്തതുപോലെ മറ്റൊരു ആണും”
“മറ്റൊരാളുടെ പേരെന്നിൽ പതിയുമെങ്കിൽ അതെന്റെ കാന്തന്റെ കൈവിരൽ കൊണ്ട് മാത്രം. അനേകം ഗോപികളിൽ പ്രണയമുണർത്തിയ കൃഷ്ണന്റെ പേരും എനിക്കർത്ഥശൂന്യം…”
“അർഹിക്കുന്ന സ്നേഹം കിട്ടാതിരിക്കുന്നതും ആഗ്രഹിക്കുന്ന സ്നേഹം കൊടുക്കാൻ കഴിയാത്തതും ഒന്നുനോക്കിയാൽ ശിക്ഷ തന്നെയാണ്…ഇരുളടഞ്ഞ ഇടനാഴിയിൽ വെളിച്ചം തേടിയുള്ള പാച്ചിൽപോലെ അനന്താമയങ്ങനെ തുടർന്നുകൊണ്ടേയിരിക്കും, മരണം കൊതിച്ച് ജീവപര്യന്തം ശിക്ഷ കിട്ടിയപോലെ”
“ഭക്ഷണവും വായുവും പോലെ ജീവൻ നിലനിർത്താൻ ആവശ്യമാണെന്ന് തോന്നുന്ന നിമിഷത്തിലാണ് പ്രണയവും അതിന്റെ പൂർണതയിൽ എത്തുന്നത്. ഒരു വ്യക്തി ജീവന്റെ ഒരു ഭാഗമായി മാറുന്നതും അപ്പോൾ മാത്രമാണ്”
“സ്നേഹമുള്ളിടത്ത് ഭയം നിൽക്കില്ല
ഭയമുള്ളിടത് സ്നേഹവും…..
ഭയം കൊണ്ട് തോന്നുന്ന ബഹുമാനത്തിന്….
സ്നേഹത്തെ ഒരിക്കലും വാങ്ങാൻ കഴിയില്ല “
“സ്നേഹിച്ചു പിരിയുന്നതിലും വലിയ ദുഃഖമാണ്
കടലോളം ഉള്ളിലൊതുക്കിയ സ്നേഹം പറയാൻ കഴിയാതെ പോകുന്നത്…
അർഹതപ്പെട്ട സ്നേഹം പരസ്പരം കൈമാറാൻ കഴിയാതെ പോകുന്നത്….
ഒരു നോവായി എന്നും അത് മനസ്സിനെ നീറ്റിക്കൊണ്ടിരിക്കും…
ജീവിതത്തിന്നന്ത്യം കുറിക്കും നിമിഷം വരെയും…..”
“അതിർവരമ്പുകൾ ആവശ്യമാണ് എത്ര ദൃഢമായ ബന്ധങ്ങളിലും
എന്നാലേ അവ നല്ലപോലെ തഴച്ചുവളരൂ, പുഷ്‌പിക്കൂ……
മറ്റൊരാളുടെ പേർസണൽ സ്പേസിനെ ബഹുമാനിക്കാൻ പഠിക്കണം
ബന്ധങ്ങളെ ശ്വസിക്കാൻ അനുവദിക്കണം, വീർപ്പുമുട്ടിക്കരുതൊരിക്കലും”
“നിന്റെ മനസ്സ് വീണ പോലെ വായിക്കാൻ
മറ്റാർക്കാ കഴിയുക,
നിന്റെ ഈണങ്ങൾ തൊട്ടുണർത്താനും”
“ഒന്ന് നോക്കിയാൽ സ്നേഹമൊക്കെ മനസ്സിൽ മതി
അത് തുറന്നു കാണിച്ചാൽ
ഉള്ള വില കൂടെ പോവുകയേ ഉള്ളൂ”
“ശിശിരത്തിൽ കൊഴിഞ്ഞ ഓരോ മഞ്ഞുതുള്ളിയിലും
ശരത്കാലത്തിൽ കൊഴിഞ്ഞ ഓരോയിലയിലും
ഞാൻ നിന്റെ പേര് എഴുതിച്ചേർത്തത്
നീയെന്തേ വായിക്കാതെ പോയി?
ഗ്രീഷ്മത്തിൽ ഞാൻ ശ്വസിച്ച ഓരോ ശ്വാസത്തിലും
നിന്റെ പേരുണ്ടായിരുന്നു
വർഷമേഘം കൊണ്ടുവന്ന ഓരോ മഴച്ചാറലിലും…”
Image source: Pixabay
Recent Comments