വിവാഹം കഴിപ്പിച്ചയക്കുകയാണോ അവരുടെ ഏറ്റവും വലിയ കടമ?
ഇപ്രാവശ്യത്തെ വനിതയിൽ ഒരു റിയൽ ലൈഫ് ഇൻസിഡന്റ് വായിച്ചു, ഇപ്പോഴും മാഞ്ഞിട്ടില്ല മനസ്സിൽനിന്ന്……
ഒരു കുടുംബത്തിലേക്ക് ചെന്നുകേറിയ ഒരു പെണ്ണിന്റെ ദുർഗതി, അവസാനം അവളെ അവർ കുളത്തിൽ മുക്കി കൊന്നു. ആക്രമണങ്ങൾ ഒക്കെ അറിഞ്ഞിട്ടും വീട്ടുകാർ ഒന്നുംചെയ്തില്ല, അവളെ അവൻ ഉപേക്ഷിക്കുമെന്നു ഭയന്ന്. അവൾക്കും കുഞ്ഞുങ്ങൾക്കും ചിലവിനുകൊടുക്കാൻ കഴിയില്ല, വയസ്സായി എന്ന മുടന്തൻ ന്യായം.
എന്തുകൊണ്ട് അവർ ചിന്തിക്കുന്നില്ല, അവളെ സ്വയം പര്യാപ്ത ആക്കുകയാണ് അവരുടെ ഏറ്റവും വലിയ കടമ എന്ന്? വിവാഹം കഴിപ്പിച്ചയക്കണം, പക്ഷെ അതിലും വലുതല്ലേ സ്വന്തം മകളെ സമൂഹത്തിൽ ജീവിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാക്കി കൊടുക്കുക? ഏതു സാഹചര്യത്തിൽ ജീവിക്കാനും അവളെ പ്രാപ്ത ആക്കുക? അവളുടെ സുരക്ഷ ഉറപ്പുവരുത്തുക?
സത്യം പറഞ്ഞാൽ ഇത്തരത്തിലുള്ള ചിന്താഗതി മാതാപിതാക്കളുടെ മനസ്സിൽ നിന്നും മായാത്തിടത്തോളം കാലം, ഒന്നും മാറാൻ പോവുന്നില്ല. സ്ത്രീ സമത്വം എന്നൊക്കെ വെറുതെ പ്രസംഗിച്ചു നടക്കാം. സമത്വമൊന്നും അവൾക്ക് വേണ്ട, അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാട്, ആ ഒരു ഉറപ്പെങ്കിലും അവൾക്ക് നല്കാനാവണം അവളുടെ രക്ഷിതാക്കൾക്ക്. ശരിയല്ലേ?
നിനക്കൊരു ജോലി ഉണ്ടായിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ വന്നപ്പോൾ നീ കുഞ്ഞിനേയും എടുത്തുകൊണ്ടു ഇവിടുന്നു ഇറങ്ങിപോവുമായിരുന്നു. ~ Husband
ഇതുകേൾക്കാനാണോ നിങ്ങൾ പെണ്മക്കളെ ലാളിച്ചു വളർത്തുന്നത്. ഒന്ന് ആലോചിച്ചു നോക്കൂ
കതിരിന്മേൽ വളം വച്ചിട്ട് കാര്യമില്ല. ചില നല്ല ചിന്തകളുടെ വിത്ത് പാകേണ്ടത് കുട്ടികാലത്താണ്. അവൾ വളരുമ്പോൾ അവൾക്കൊപ്പം ആ നല്ല ചിന്തകളും വളരട്ടെ. എന്റെ കാര്യം ഞാൻ തന്നെ നോക്കിക്കോളും, ഞാൻ ആരെയും ആശ്രയിക്കില്ല, എന്ന ചിന്ത. അവളെ അങ്ങനെ ആണ് ഇൻഡിപെൻഡന്റ് ആക്കേണ്ടത്
Image source: Pixabay
Recent Comments