വിവാഹം എന്ന വാഗ്ദാനം

 

“ഒരു താലിയിൽ അവൾ തന്റെ എല്ലാം ഹോമിക്കുമ്പോൾ ചില സ്വപ്നങ്ങളെങ്കിലും അവൾ കരുതിവയ്ക്കാറുണ്ട്”

“താലി ഒരു പെണ്ണിന്റെ കഴുത്തിൽ ചാർത്തുമ്പോൾ അവന്റെ സംരക്ഷണമാണ് അവൾ കൊതിക്കുന്നത് എന്ന് പല പുരുഷന്മാരും തെറ്റിദ്ധരിച്ചേക്കാം. അവിടെയാണ് പല തെറ്റുകൾക്കും തുടക്കം

സ്നേഹവും വിശ്വാസവും കഴിഞ്ഞേ വരൂ സംരക്ഷണവലയം.സ്ത്രീ ഇന്ന് സ്വയം പര്യാപ്തയാണ് ശക്ത ആണ്,അവൾ കൊതിക്കുന്നത് നല്ലൊരു തോഴനെ, വൻമതിൽ അല്ല.

സംരക്ഷണം സ്നേഹം വിശ്വാസം – ഇതൊക്കെ അവൾ ആഗ്രഹിക്കുന്നു, അവനും. പുരുഷനും വേണം സപ്പോർട്ട്, സ്നേഹം,വിശ്വാസം എല്ലാം. അതും അവൻ കൊതിക്കുന്നുണ്ട്. പക്ഷെ പലപ്പോഴും അത് അവൻ തുറന്നുപറയില്ലാ എന്ന് മാത്രം “

“വെറുമൊരു സംരക്ഷണവലയത്തിൽ ഒതുങ്ങുന്നതല്ല ഒരു താലിയുടെയും അത് കോർക്കുന്ന ചരടിന്റെയും കരുത്ത്. പരസ്പരം വിശ്വസിക്കാനും സംരക്ഷിക്കാനും ഒരുമിച്ച് സ്വപ്നം കാണാനും തയ്യാറാവുന്ന രണ്ട് മനസ്സുകളുടെ കരുത്താണത്”

“പത്രത്തിനൊപ്പം ഭാര്യ തരുന്ന ഒരു കപ്പ് ചായ. പഴഞ്ചൻ എന്ന് തോന്നുമെങ്കിലും ആൺകുട്ടികളുടെ വിവാഹസങ്കൽപ്പങ്ങളിൽ  പ്രഥമ സ്ഥാനമുണ്ട് ഇതിന് ഇപ്പോഴും.”

“സുരക്ഷിതത്വം മാത്രം ലക്‌ഷ്യം വച്ച് ഒരു സ്ത്രീയും പുരുഷനെ അംഗീകരിക്കില്ല. എങ്കിൽ പിന്നെ എന്തു കൊണ്ട് വിവാഹമോചനങ്ങൾ. വിശ്വാസാചരടുകൾ അവൻ പൊട്ടിച്ചാൽ സുരക്ഷിതത്വത്തിനൊന്നും പിന്നെ അവൾ നോക്കിയെന്നുവരില്ല “

“കരുതിയിരുന്ന അത്ര അടുപ്പം ശരിക്കും ഇല്ലാതിരുന്നത് കൊണ്ടാണോ എനിക്കിപ്പോ വെറുക്കാൻ കഴിയാത്തത്‌?  “

“ഒരുപാട് കാശു സ്ത്രീധനം കൊടുത്താൽ/വാങ്ങിയാൽ വളരെ നല്ലൊരു ബന്ധം കിട്ടും എന്നുപറയുന്നത് മിഥ്യയായ ധാരണ ആണ്, എന്നാൽ പണത്തിനു ഏറ്റവും പ്രാധാന്യം കൊടുക്കുന്നവർക്ക് ശരിയും.സാമ്പത്തികമായി ഉയർച്ചയുണ്ടാവാം. എന്നാൽ കൂടുതൽ കാശു കൊടുത്തു വാങ്ങുന്ന ബന്ധം കൂടുതൽ കാലം നിലനിൽക്കും എന്ന് ഒരുറപ്പും ഇല്ല. “

“ചില കുടുംബങ്ങളിലെങ്കിലും വാടകയ്ക്ക് ഗർഭപാത്രം കൊടുക്കുന്ന ഒരു സ്ത്രീയുടെ വിലയേ മരുമകൾക്ക് നൽകാറുള്ളൂ, മകന് ഒരു കുഞ്ഞിനെ കൊടുക്കാൻ കഴിയുന്നവൾ, കുടുംബത്തിന് അനന്തരാവകാശി. കുഞ്ഞു കിട്ടുന്നതുവരെ അവൾക്ക് മനസമാധാനം കൊടുക്കാറുമില്ല. കിട്ടിക്കഴിഞ്ഞാൽ പിന്നെ അവളുടെ ആവശ്യം കഴിഞ്ഞു”

Image Source: Pixabay

(Visited 68 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: