രാത്രിയും സഖിയാം നിദ്രയും
“നിദ്രയെ കാത്തുള്ള ഇരിപ്പ്….. “
“ഇനി ഒരു പകലിനായുള്ള നീണ്ട കാത്തിരിപ്പ്. നക്ഷത്രങ്ങൾ രാവിന് കാവലിരിക്കുമ്പോൾ ഞാൻ രാവിൽ പൂക്കും നിശാഗന്ധിയായ് സ്വപ്നം കണ്ടുറങ്ങട്ടെ “
“എനിക്കൊന്നുറങ്ങണം
നീയില്ലാത്ത ഒരു ലോകത്തേക്ക് മടങ്ങാനായി
നീ തന്നെ വേദനകളെ സ്വാതന്ത്രരാക്കി കൊണ്ട്
നീ കാണാത്ത അകലങ്ങളിൽ എത്തിച്ചേരാൻ”
“വിരിഞ്ഞു നിൽക്കും രാവിൻ പൂവിതളൊന്നിൽ തളർന്നുറങ്ങീടുവാൻ
മെല്ലെ മിഴിയിണ കൂപ്പി നിദ്രയിലേക്ക് വഴുതിവീഴുകയായ് ഞാൻ “
“ആകാശത്തിൻ കുടക്കീഴിൽ
തളർന്നുറങ്ങുകയായ് നക്ഷത്രക്കൂട്ടങ്ങൾ
ചന്ദ്രനും പാതി മയക്കത്തിലാണ്
ഒരു നിശാശലഭമായ് ഞാനും ചേരട്ടെ അവർക്കൊപ്പം”
“പറക്കാൻ പോവുകയാ ഞാൻ സ്വപ്നങ്ങളുടെ താഴ്‌വരയിൽ
രാവിന് കൂട്ടാകും ഒരു നിശാശലഭമായ്”
“സുഖനിദ്രക്ക് ഇനി നീണ്ടുനിവർന്നൊരു രാവിന്റെ കൂട്ട്. പകൽ വന്ന് രാവിനെ കൂട്ടികൊണ്ട് പോകുംവരെ അവളോട് കാര്യം പറഞ്ഞു ഇരിക്കുകയായ് ……”
“മഴയിൽ കുളിച്ചൊരു പ്രഭാതം, ഞാനിന്നലെ സ്വപ്നം കണ്ടുറങ്ങിയതുപോലെ.”
“ഞാനൊരു ചോദ്യം ചോദിക്കട്ടെ. ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ പറയുന്ന കാര്യങ്ങൾ സത്യമായിരിക്കില്ലേ? മനസിന്റെ ഉള്ളിൽ തട്ടി പറയുന്നതായിരിക്കില്ലേ, പ്രത്യേകിച്ച് സന്തോഷത്തോടെ സംസാരിക്കുമ്പോൾ? ആ സമയത്തു കള്ളം പറയാൻ ഒരാൾക്ക് കഴിയുമോ? “
“നിശാഗന്ധി തൻ ഇതളുകളുടെ വർണം വെളുപ്പാണ്. എന്നാൽ രാത്രി തൻ കാർമേഘക്കൂട്ടിൽ അവൾ ഒളിപ്പിച്ചുവയ്ക്കുന്ന വർണങ്ങൾ ഉണ്ടൊരായിരം. രാത്രി ചന്ദ്രനെ നോക്കിയവൾ പുഞ്ചിരി തൂവുമ്പോൾ വർണങ്ങൾ ഓരോന്നായി വാരിവിതറും.അവനസ്തമിക്കുമ്പോൾ അവളും മയങ്ങി വീഴുന്നു, പിന്നെ വീണ്ടും തനിയാവർത്തനമെന്നപോലെ കാത്തിരിപ്പുകൾ”
“രാത്രിയിലേക്കിനി ഒരു പകലിന്റെ ദൂരം. ചെയ്തുതീർക്കുവാൻ ആയിരം കടമകളും. സുപ്രഭാതം….. “
Image source: Pixabay
Recent Comments