യാത്രകളും മടക്കയാത്രകളും
“ചില അനുഭവങ്ങൾ പകർന്നു നൽകാൻ വേണ്ടി മാത്രം ചില യാത്രകൾ, പിന്നീടുള്ള ജീവിതകഥയുമായ് യാതൊരു ബന്ധവുമില്ലാത്തവ….”
“ചില യാത്രകൾ അങ്ങനെയാണ്
ഒരു മടക്കയാത്ര ഉണ്ടാവില്ല…….”
“മടക്കയാത്ര എളുപ്പമാണ്, പോയ വഴികൾ ഓർമയുണ്ടെങ്കിൽ…….”
“മായുന്ന ഓർമ്മകൾ പലപ്പോഴും കൈപിടിച്ച് കൂടെ കൊണ്ടുപോകുന്നത്
പിരിഞ്ഞുപോയ പലരുടെയും അവസാന ശേഷിപ്പുകളെ
പിന്നെല്ലാം പഴയ പടി,
പുതിയ കഥകൾ പുതിയ ബന്ധനങ്ങൾ “
“എനിക്കൊന്നുറങ്ങണം
നീയില്ലാത്ത ഒരു ലോകത്തേക്ക് മടങ്ങാനായി
നീ തന്ന വേദനകളെ സ്വാതന്ത്രരാക്കി കൊണ്ട്
നീ കാണാത്ത അകലങ്ങളിൽ എത്തിച്ചേരാൻ”
“മടങ്ങിയെത്താൻ എനിക്ക് കൊതിയില്ലാതെയല്ല
പക്ഷെ കാലം നമുക്കിടയിൽ വളരെ ദൂരം സഞ്ചരിച്ചിരിക്കുന്നു “
“പ്രിയരിൽ ചിലർ നമ്മുടെ ജീവിതത്തിൽ നിന്നും തിരിച്ചുപോകുമ്പോൾ നമ്മുടെ ചില പ്രിയ ഇഷ്ടങ്ങളെയാവും കൂടെ കൂട്ടുക …”
“തിരിച്ചൊരു യാത്ര വേണ്ട എനിക്കിനി
ഇന്നലകളിലേക്ക്……
എനിക്കായ് നിന്നിന്നലെകളിലെ
ഹൃദയത്തുടിപ്പുകളുടെ
ഒരു കണക്കെടുപ്പ് നടുത്തുവാൻ…….”
“തിരഞ്ഞെടുത്ത വഴി തെറ്റിപ്പോയി എന്ന് സ്വയം പഴിച്ച് നിന്നുപോകാം പല സാഹചര്യങ്ങളിലും. ചിലപ്പോൾ അവിടുന്ന് സഞ്ചരിക്കേണ്ടത് ഒരു പുതിയ വഴിയാകാം. കണ്ടെത്തുക. യാത്ര തുടരുക “
“പാഴാക്കുന്ന ഓരോ നിമിഷത്തിനും ഒരു മടക്കു യാത്ര ഇല്ല. ഓരോ നിമിഷത്തിനും കോർത്തിണക്കാൻ ഒരു കഥ സമ്മാനിച്ച് സന്തോഷത്തോടെ പറഞ്ഞു വിടുക. “
“ചില മാറ്റങ്ങൾ തിരിച്ചറിയാൻ ഒരുപാട് കാലങ്ങൾ സഞ്ചരിക്കേണ്ടി വന്നേക്കാം “
“ഓരോ യാത്രകൾ ഓരോ അനുഭവകഥകൾ
അവ സൂക്ഷിച്ചു വച്ചോളൂ….
വീണ്ടും ആ വഴി വരുമ്പോൾ
ഇടറിവീഴാതിരിക്കാൻ……”
“ഒരു വാക്കിനാൽ യാത്ര ചൊല്ലി പിരിയുന്നില്ലാരുമിവിടെ!!!”
“ഒന്നും പറയാതെ പ്രിയപ്പെട്ട പലരും നമ്മുടെ ജീവിതത്തിൽ നിന്നും യാത്രയാവുമ്പോൾ
എന്തൊക്കെ കഥകളാവും പൂരിപ്പിക്കാത്ത സമസ്യകൾപോൽ ബാക്കിവെച്ചിട്ട് പോവുക!”
“ജീവിതയാത്രയ്ക്കിടയിൽ പലരെയും കണ്ടുമുട്ടാം. ചിലർ കുറച്ചു കാലം നമ്മോടൊപ്പം സഞ്ചരിക്കാം. എന്നാൽ അന്ത്യം വരെ കൂടെ നടക്കാൻ ഒരാളെ കിട്ടിയാലും അത് ഭാഗ്യമായി. “
“പുതിയ വേദനകൾ ശീലമല്ലാത്തതുകൊണ്ട് പഴയ വേദനകളുടെ ലോകത്തേക്ക് ഒരു മടക്കു യാത്ര “
മടങ്ങിപ്പോയി ചെന്ന് –
തിരിച്ചെടുത്തു യാത്ര തുടരണം”
മാരിവില്ലായി പുനർജനിക്കുവാൻ!!!
നൽകിയ നീലവർണത്തെ ആകാശത്തിനു നൽകിയിട്ട്
ഏഴുവർണങ്ങളിൽ പുതിയൊരു കഥ കൂട്ടിച്ചേർക്കുവാൻ
വർഷമേഘത്തുള്ളികളായ് മടങ്ങിയെത്തുവാൻ”
എന്നിട്ട് മടങ്ങി എത്തണം”
Image source: Pixabay
Recent Comments