മൗനം വാചാലം
“വാക്കുകൾക്കായി അവൾ പരതി നടന്നു
മൗനം അവളെ വിലയ്ക്ക് വാങ്ങിയപ്പോൾ…..”
“ഒരു നിമിഷത്തെ മൗനത്തിൽ നിശ്ചലയായാൽ തിരിച്ചറിയപ്പെടുമോ എന്ന ഭയം – വാചാലത്തിന്റെ നിർവ്വചനങ്ങളിൽ ഒന്ന്.
#വാചാലം #പൊയ്മുഖം “
“ഒരു മൊഴിപോലും തിരിച്ചവൻ പറയാത്തവൾ ഓർത്തു
മൗനം കൊണ്ട് എല്ലാത്തിനും കടം വീട്ടിയതാവാം”
“മൗനം കൊണ്ട് മുറിയുന്ന വാക്കുകൾ
കണ്ണുകളാൽ പറയുന്ന കവിതകൾ
വേദനയാൽ എരിഞ്ഞടങ്ങും മോഹങ്ങളും
പിന്നെ ബാക്കിയാവുന്നു
നിറമൊഴിഞ്ഞ താളുകളും”
“മൗനം ഏറ്റവും വലിയ ആയുധമാകുന്ന അവസരങ്ങളുണ്ടാകാം, ശിക്ഷകളും……”
“എൻ മൗനത്തിൽ എൻ കണ്ണീരിൽ ഒതുക്കുന്ന പലതും
സർവേശ്വരന് ചെയ്തു തീർക്കാനുള്ള കർമങ്ങൾ മാത്രമായതുകൊണ്ട് “
“വാചാലരുടെ പ്രശംസയെക്കാൾ മൗനികളുടെ നിശ്ശബ്ദതയിലാണോ സത്യസന്ധത കൂടുതൽ?”
“മൗനത്തിൽ ചാലിച്ച ഒരു ചെറു പുഞ്ചിരി
മൗനത്തിൽ ഒളിപ്പിച്ച ഒരായിരം കഥകളും “
“എന്റെ മൗനത്തിന്നാഴങ്ങൾ നിനക്ക് മാത്രം സ്വന്തം”
“ഞാൻ മൗനിയായിരുന്നു
അതിനർത്ഥം എന്റെ ഹൃദയം സംസാരിച്ചില്ല എന്നതല്ല”
“കള്ളം പറയുമ്പോഴാണോ മനുഷ്യൻ ഒരുപാട് വാചാലനാവുന്നത്?”
“ഒരു നല്ല ശ്രോതാവായതുകൊണ്ട് മാത്രം നിലനിൽക്കുന്ന ചില ബന്ധങ്ങൾ”
“മൗനം കൊണ്ട് വാക്കുകൾക്കതീതമായ ഒരു മധുര പ്രതികാരം. മൗനം കൊണ്ട് മുറിവേൽപ്പിക്കാനാണ് ഏറെ എളുപ്പം, ചിലരെയെങ്കിലും …….”
“വാക്കുകൾക്ക് വാളിനേക്കാളും മൂർച്ചയുണ്ടെന്നാണ് പറയാറ്…..എന്നാൽ മിഴികളാൽ പറയുന്ന മൗനഭാഷകൾക്ക് വാക്കുകളേക്കാൾ ശക്തിയുണ്ട് സ്വാധീനമുണ്ട്… എത്ര ദൃഢമായ മനസ്സിനെ കൊണ്ടും എന്ത് ചെയ്യിക്കാനുള്ള മാസ്മര ശക്തിയും കഴിവും!!! “
“വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാവാത്ത നിമിഷങ്ങളിൽ
മൗനത്തിന് വാക്കുകളേക്കാൾ അർഥമുണ്ട്….
ലോകത്തൊരു ഭാഷയിലും കണ്ടെത്താനാവാത്ത
നിഗൂഢമായ അർഥങ്ങൾ… അക്ഷരങ്ങൾ….
വാക്കുകൾക്ക് എല്ലാ മനുഷ്യവികാരങ്ങളെയും –
കുറിക്കുവാൻ കഴിയില്ല….. പറയുവാൻ കഴിയില്ല……”
“മൗനത്തിനുമുണ്ട് ചില അക്ഷരങ്ങൾ….
സ്വരാക്ഷരങ്ങളും വ്യഞ്ജനമുള്ള ഒരു ഭാഷ….
പക്ഷെ എഴുതിവയ്ക്കാനാവില്ല…
ഉരുവിടാനുമാവില്ല…..
കണ്ണുകൾ കൊണ്ട് പറയുമ്പോൾ അതിനെ
പല അർത്ഥങ്ങളിൽ വ്യാഖ്യാനിക്കപ്പെടുന്നത് അതുകൊണ്ടാവാം”
“മൗനം കൊണ്ട് മുറിവേറ്റവൾ…..”
“നീയെന്റെ വാക്കുകളും മൗനവും ഒരുപോലെ വായിച്ചെടുത്തിരുന്നുവെങ്കിൽ “
“വാക്കുകൾ ആർക്കും കൈമാറാൻ ഒരുപക്ഷെ കഴിഞ്ഞേക്കാം
എന്നാൽ അവയോടൊപ്പമുള്ള വൈകാരികത….
അത് അനുഭവിച്ചവർക്ക് മാത്രം സ്വന്തം
ആ കാരണത്താലാണ് എത്ര ശ്രമിച്ചാലും, പലപ്പോഴും
മറ്റുള്ളവർക്ക് നമ്മളെ മനസ്സിലാക്കാൻ കഴിയാതെ പോകുന്നത്”
“മൗനം കൊണ്ട് മുറിവേറ്റവൾ
എങ്ങനെ മറ്റൊരാളെ മൗനം കൊണ്ട് മുറിവേല്പിക്കും “
“നിന്റെ മൗനത്തിൽ നിറയുന്നത് എനിക്കുള്ള വാക്കുകൾ മാത്രം”
“ഞാൻ മൗനത്തിലാണ്
അതിനർത്ഥം ഞാൻ സംസാരിക്കുന്നില്ല, എന്നല്ല “
“വാക്കാൽ കൊടുക്കുന്നത് മാത്രമാണോ വാഗ്ദാനങ്ങൾ?“
“പിറക്കാത്ത വാക്കുകൾക്ക് മൊഴിയുന്ന വാക്കുകളെക്കാളും മൂർച്ചയുള്ള ആയുധങ്ങളെക്കാളും മനസ്സിനെ വേദനിപ്പിക്കാനാവും”
“ഒരു നുണ പറയുമ്പോൾ അത് ഏറ്റുപറയാനുള്ള ധൈര്യവും ഉണ്ടായിരിക്കണം”
“മനസ്സ് പൂർണരൂപത്തിൽ തുറന്നു കാട്ടിയാലും
മനസിലാക്കാതെ പോകുന്ന ഇഷ്ടങ്ങൾ
വാക്കുകൾ കൊണ്ട് മഹാകാവ്യങ്ങൾ രചിച്ചാലും
മൗനം മാത്രം മറുപടിയായി നൽകുന്ന ചില ഇഷ്ടങ്ങൾ”
“നിശബ്ദത പോലും ഉള്ളിലൊളിപ്പിക്കുന്നില്ലേ ഒരു സംഗീതം? മൗനരാഗത്തിൽ ചിട്ടപ്പെടുത്തിയ സംഗീതം…. “
Image source: Pixabay
Recent Comments