മൂകസാക്ഷിയായ്

ശ്മശാനമൂകമാം അന്ധകാരം
അതിൽ തെളിയുന്നു വിമൂകത തൻ നിഴലാട്ടങ്ങൾ
ഇല്ലാപൊരുളുകൾ തേടിയലയുന്നു ചിത്തം
വിലോലമാമീയലക്ഷ്യത്തിൻ കുത്തൊഴുക്കിൽ
കാലം ചലിക്കുന്നു വീണ്ടും
മൗനത്തിൻ സാക്ഷിയെന്നപോൽ.
അനർത്ഥങ്ങളിലർത്ഥങ്ങൾ കണ്ടെത്തുന്നു,
അപൂർണതയിൽ പൂർണതയും –
ദുഃഖത്തെ കണ്ണീരിനാലളക്കുന്ന ലോകം.
ഇവിടെ ദുഃഖത്തിൻ ഭാരം നടമാടുന്നുവെങ്കിലും
കണ്ണീരിൻ വില പോയ്മറയുന്നു.
ആശാമുകുളങ്ങൾ ഞെരിഞ്ഞമരുന്നു
സർവ്വതും ഉൾകൊള്ളുമാ ചിത്തത്തിൻ ചിതയിൽ തന്നെ.
ഒന്നും മറ്റൊന്നിനുത്തരമല്ലാതവശേഷിക്കുമ്പോൾ
എരിഞ്ഞടങ്ങുന്നു നിശബ്ദതേങ്ങലകളിൽ സർവവും
ത്യാഗങ്ങളോ! മണ്ണിൽ പതിക്കും വെറും ജലകണങ്ങൾ മാത്രം.
ഉൾക്കണ്ണിൻ സാക്ഷിയായ് സംസാരം ഉരുതിരിയുമ്പോൾ
വീണ്ടും ചലിക്കുന്നു കാലം എല്ലാത്തിനും മൂകസാക്ഷിയായ്…..

Time is just a silent observer, who watches everything. It goes on as usual, as if nothing affects its flow. In same pattern, same events, same emotions & same uncertainty get repeated again and again, as if in a loop. How to come out of it? Who knows! It keeps repeating till the end of life journey, as long as you don’t know how to correct it when it repeats!!! Try to break the chain, not to see events get repeated.

Image source: Pixabay 

 

(Visited 94 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: