മനസ്സ് എന്ന മായാപ്രപഞ്ചം
“ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. നിസ്സാരമായ ഒരു ചോദ്യത്തിനുപോലും മറുപടി കണ്ടെത്താൻ മനസ്സിന് കഴിയാറില്ല”
“മനസ്സിൻ ഭിത്തിയിൽ പതിയുമോരോ സ്മൃതികൾക്ക് മുകളിലായി
പുത്തൻ ഓർമകളുടെ ചായംപൂശുന്നു ദിനംപ്രതി
അവയ്ക്ക് നിറം ചാലിക്കും കാലത്തിൻ കരങ്ങളാൽ തന്നെ”
“മനസ്സ് – കുറിക്കപ്പെടുന്നു പല രേഖാചിത്രങ്ങളുമിവിടെ
തെളിമാനത്തു ചിത്രങ്ങൾ വരയ്ക്കും കുഞ്ഞുമേഘങ്ങളെന്നപോൽ”
“ചിന്തകൾ മനസിനെ കഴുകനെപോൽ കുത്തിനോവിക്കാൻ ശ്രമിക്കുമ്പോൾ ഇരുൾ വീണ ഇടനാഴികളിലൂടെ ഉലാത്തുക മനുഷ്യമനസ്സിന്റെ ബോധപൂർവമായ ഒഴിഞ്ഞുമാറലാണ്”
“മനസ്സ് ഒരു വിശ്രമമില്ലാ സഞ്ചാരിയാണ്. സഞ്ചരിക്കാത്ത വഴികളുടെ നടന്നു പുതിയ അർഥങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന യാത്രികൻ. എന്ത് കണ്ടെത്തിയാലും പുതിയ പാതകൾ വെട്ടിപ്പിടിക്കാനുള്ള ചിന്തയിലായിരിക്കുമെപ്പോഴും. “
“ഇപ്പോഴും കൈപ്പിടിയിൽ ഒതുങ്ങുന്നതാണോ നമ്മുടെ മനസ്സ്? അല്ല എന്ന് ഞാൻ കരുതുന്നു, സത്യമാണോ എന്നറിയില്ല.”
“വല്ലപ്പോഴുമെങ്കിലും മനസ്സിന്റെ ജാലകങ്ങൾ തുറന്നിടുന്നത് നല്ലതാണ്”
“ആരും വായിക്കാനില്ലാത്ത മനസ്സുകൾ ….
അങ്ങ് സ്വയം വായിക്കുക, അത്ര തന്നെ”
Recent Comments