നിനക്കായ് ഒരു ശ്രീകോവിൽ
by
Sandy
·
February 27, 2017
ഒരു ശ്രീകോവിൽ പണിതു നിനക്കായ് ഞാൻ
അതിനുള്ളറയിൽ നിന്നെ പ്രതിഷ്ഠിച്ചിട്ടുമുണ്ട്
അമ്പലത്തിനു ഞാനൊരു ചുറ്റു മതിൽ കെട്ടി
താഴും നല്ലൊരെണ്ണം കരുതി വച്ചു
വാതിലുകൾ പണിതില്ല ജാലകങ്ങളും
ആർക്കുമതിൽ പ്രവേശനവുമില്ല
അതിനുള്ളിൽ തീർത്ത സ്വർഗരാഗത്തിൽ
സ്വയം ബന്ധനസ്ഥയാണ് ഇന്നു ഞാൻ
നിൻ വരപ്രസാദത്തിനായ് മിഴികൾ പൂട്ടി
(Visited 139 times, 1 visits today)
Please share if you like this post:
Tags: ചുറ്റു മതിൽപൂട്ടിമിഴികൾവാതിലുകൾശ്രീകോവിൽസ്വർഗരാഗ
Sandy
A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.
You may also like...
Recent Comments