ഒരു വാക്ക് തന്നെ ധാരാളം

പല പുഞ്ചിരികൾ വിസ്‌മൃതിയിൽ –
അലിയിച്ചു ചേർക്കുവാൻ
ദൃഢമായ് മനസിലുറച്ച വേരുകൾ
മുറിച്ചു മാറ്റുവാൻ
ഒരു വാക്ക് തന്നെ ധാരാളം……
മധുരം പുരട്ടിയ ചിരിയിൽ
എല്ലാം മറയ്ക്കാൻ കഴിയുന്നു ചിലർക്ക്!
ഒരു നീർക്കുമിളയുടെ അനിശ്ചിത്വമാണ്
പലതും മറക്കുവാനും
ചിലത് ഉറപ്പിക്കുവാനും…..
അത്ര ദൈർഘ്യമേ ഉള്ളൂ
പല ദൃഢ ബന്ധങ്ങൾക്കുപോലുമെവിടെയും!!!!!
(Visited 233 times, 1 visits today)
Recent Comments