ഏതു വിജയത്തിലും സ്ത്രീ ആഗ്രഹിക്കുന്നു പുരുഷന്റെ സപ്പോർട്ട്
കുറച്ചു നാളുകൾക്ക് മുമ്പ് “സ്ത്രീക്ക് വേണ്ടത് അവളെ സ്വയംപര്യാപ്ത ആക്കുന്ന പുരുഷനെ” എന്നൊരു പോസ്റ്റ് ഇട്ടിരുന്നു. ഒരു വായനക്കാരൻ ചില വസ്തുതകൾ ചൂണ്ടിക്കാണിച്ചപ്പോൾ അതിന്റെ ഒരു കുറിപ്പ് എഴുതണമെന്നു തോന്നി, സ്ത്രീവിരുദ്ധതയാണ് ആ പോസ്റ്റിൽ നിഴലിക്കുന്നത് എന്ന് പറഞ്ഞതുകൊണ്ട് എഴുതി ചേർക്കുന്നത്……..
പുരുഷന്റെ സപ്പോർട്ടോടെ സ്ത്രീ ഒരു കാര്യത്തിനായി ഇറങ്ങിത്തിരിക്കുമ്പോൾ ആ വിജയത്തിന് ഇരട്ടി മധുരം ഉണ്ട്. സ്ത്രീകൾ പൊതുവെ എടുത്തുചാടി തീരുമാനങ്ങളിൽ എത്താത്ത സമാധാനപ്രിയരാണ്. ഏതൊരു നിമിഷത്തിലും അവൾ പുരുഷന്റെ സപ്പോർട്ടിനായി കൊതിക്കും, ആ കാര്യത്തിനാണ് അവളെ പുരുഷനിൽ നിന്നും വ്യത്യസ്ത ആക്കുന്നത്. സ്വാർത്ഥ താല്പര്യങ്ങൾക്കായി അവൾ പങ്കാളിയുടെ വാക്കുകൾ മാനിക്കാതെ ഇറങ്ങിത്തിരിച്ച് വലിയ നേട്ടങ്ങൾ കൊയ്താലും മനസിന് സംതൃപ്തി ലഭിക്കില്ല.
ഒരു നേട്ടം അവൾ കൈവരിക്കുമ്പോഴും അവൾ പ്രഥമ പ്രാധാന്യം കൊടുക്കുന്നതും, ആ സന്തോഷത്തിൽ തന്റെ ജീവിതപങ്കാളി പങ്കുചേരുന്നോ എന്നതാണ്. എടുത്തുചാടി പുറപ്പെടാൻ അവൾ അശക്ത ആയതുകൊണ്ടല്ല, അടിമത്വ ബോധവുമല്ല, മറിച്ച് തന്റെ തീരുമാനം എല്ലാർക്കും മൊത്തത്തിൽ ഗുണം ചെയ്യണം എന്ന് അവൾ കരുതും. ആദ്യത്തെ ബന്ധം ഏതെങ്കിലും ഒരു കാരണത്തിൽ അവസാനിച്ചാലും രണ്ടാമത് വിവാഹം കഴിക്കരുത് എന്ന് ഞാൻ പറയുന്നില്ല, സംരക്ഷണം & സാമ്പത്തിക ഭദ്രതക്ക് വേണ്ടി മാത്രം മറ്റൊരു വിവാഹം കഴിക്കുന്നതിൽ അർത്ഥമില്ലല്ലോ എന്നേ എനിക്ക് പറയുവാനുള്ളൂ .
Image Source: Pixabay
Recent Comments