എന്തായിരുന്നു ഞാൻ??
എന്തായിരുന്നു ഞാൻ, നീ എന്നിൽ വന്നു ചേർന്ന
നിമിഷത്തിന് ഒരു തരി മുന്നിൽ?
മുകിലായിരുന്നുവോ?
അതോ കടുത്ത വേനൽച്ചൂടോ?
നീ തൊട്ടൊരാ നിമിഷത്തിലോ
വേനലിൻ മഴപോലെ
മഞ്ഞുരുകും ഹിമശൃംഗം പോലെ
എന്തൊക്കെയോ ആയി തീർന്നു ഞാൻ……!
അതിനർത്ഥം ഞാൻ അറിഞ്ഞില്ല
തിരയാനൊട്ടു കൊതിച്ചുമില്ല
ഞാനും മാറി…..
മഴവിൽ ചാരുത വന്നു എന്നിൽ.
കൊതിച്ചതോ ഒന്നു മാത്രം
ആർത്തിരമ്പി എന്നിലേക്ക് വർഷിച്ച നിന്നെ
എന്നേയ്ക്കുമായി സ്വന്തമാക്കാൻ….
ആർക്കും തിരികെ നല്കാതിരിക്കുവാൻ
എനിക്ക് മാത്രമെന്ന് വിശ്വസിക്കാൻ….
ഒന്നിനും അർത്ഥം തിരഞ്ഞതുമില്ല
ഭൂതകാലം ചിക്കിചികഞ്ഞതുമില്ല
എന്നിലെ തൂമന്ദഹാസമായ് നിന്നെ
എന്റെ അഹങ്കാരമായി അലങ്കാരമായി
എന്നിലേക്കൊതുക്കുവാൻ തിടുക്കം കാട്ടി.
എന്നാൽ നീ വെറുമൊരു മാന്ത്രികൻ
കാട്ടിയതോ വെറുമൊരു മായാജാലം.
മരുഭൂമിയിൽ ഞാൻ തളിർത്തു കണ്ടൊരാ ഹിമകണം
കള്ളിമുള്ളിൽ നീയൊളിപ്പിച്ച
എന്റെ കണ്ണുനീർ പുഷ്പങ്ങളായിരുന്നു.
വേല കഴിഞ്ഞു നീ പോകീടവേ
എല്ലാമേ പഴയതുപോൽ നീ തിരിച്ചുവച്ചു
നിന്റെ വേലയിൽ ചാഞ്ചാടി ആമോദിച്ച
നിന്നെ സ്വന്തമാക്കിയ ആ മനസ്സ് മാത്രം
പഴയതുപോലാക്കാതെ കടന്നു കള്ളൻ.
നിൻ വേലയോർത്തിതാ പുഞ്ചിരിച്ചീടുന്നു
കണ്ണുനീർ പൊഴിക്കുന്നു ഇടയ്ക്കിടയിൽ
കള്ളിമുള്ളിൽ ഹിമകണങ്ങൾ –
പുഷ്പങ്ങൾ തീർക്കുന്നതും കാത്തിരിക്കുന്നു ഞാൻ
എന്നാൽ പുതിയ വേലയും കളിയുമായ്
അനേകം കാതം നീ കടന്നുപോയി………
നിമിഷത്തിന് ഒരു തരി മുന്നിൽ?
മുകിലായിരുന്നുവോ?
അതോ കടുത്ത വേനൽച്ചൂടോ?
നീ തൊട്ടൊരാ നിമിഷത്തിലോ
വേനലിൻ മഴപോലെ
മഞ്ഞുരുകും ഹിമശൃംഗം പോലെ
എന്തൊക്കെയോ ആയി തീർന്നു ഞാൻ……!
അതിനർത്ഥം ഞാൻ അറിഞ്ഞില്ല
തിരയാനൊട്ടു കൊതിച്ചുമില്ല
ഞാനും മാറി…..
മഴവിൽ ചാരുത വന്നു എന്നിൽ.
കൊതിച്ചതോ ഒന്നു മാത്രം
ആർത്തിരമ്പി എന്നിലേക്ക് വർഷിച്ച നിന്നെ
എന്നേയ്ക്കുമായി സ്വന്തമാക്കാൻ….
ആർക്കും തിരികെ നല്കാതിരിക്കുവാൻ
എനിക്ക് മാത്രമെന്ന് വിശ്വസിക്കാൻ….
ഒന്നിനും അർത്ഥം തിരഞ്ഞതുമില്ല
ഭൂതകാലം ചിക്കിചികഞ്ഞതുമില്ല
എന്നിലെ തൂമന്ദഹാസമായ് നിന്നെ
എന്റെ അഹങ്കാരമായി അലങ്കാരമായി
എന്നിലേക്കൊതുക്കുവാൻ തിടുക്കം കാട്ടി.
എന്നാൽ നീ വെറുമൊരു മാന്ത്രികൻ
കാട്ടിയതോ വെറുമൊരു മായാജാലം.
മരുഭൂമിയിൽ ഞാൻ തളിർത്തു കണ്ടൊരാ ഹിമകണം
കള്ളിമുള്ളിൽ നീയൊളിപ്പിച്ച
എന്റെ കണ്ണുനീർ പുഷ്പങ്ങളായിരുന്നു.
വേല കഴിഞ്ഞു നീ പോകീടവേ
എല്ലാമേ പഴയതുപോൽ നീ തിരിച്ചുവച്ചു
നിന്റെ വേലയിൽ ചാഞ്ചാടി ആമോദിച്ച
നിന്നെ സ്വന്തമാക്കിയ ആ മനസ്സ് മാത്രം
പഴയതുപോലാക്കാതെ കടന്നു കള്ളൻ.
നിൻ വേലയോർത്തിതാ പുഞ്ചിരിച്ചീടുന്നു
കണ്ണുനീർ പൊഴിക്കുന്നു ഇടയ്ക്കിടയിൽ
കള്ളിമുള്ളിൽ ഹിമകണങ്ങൾ –
പുഷ്പങ്ങൾ തീർക്കുന്നതും കാത്തിരിക്കുന്നു ഞാൻ
എന്നാൽ പുതിയ വേലയും കളിയുമായ്
അനേകം കാതം നീ കടന്നുപോയി………
Image source: Pixabay
(Visited 397 times, 1 visits today)
Recent Comments