““കടമകളിൽ നിന്നും മുക്തിയുണ്ടോ മനുഷ്യന് ജീവിതത്തിന്റെ അന്ത്യയാമം കുറിക്കുന്ന നിമിഷം വരെ?““
““ചിന്തകൾ മനസിനെ കുത്തിനോവിക്കാൻ ശ്രമിക്കുമ്പോൾ ഇരുൾ വീണ ഇടനാഴികളിലൂടെ ഉലാത്തുക അവളുടെ പതിവാണ്.““
““ജീവനുണ്ടെങ്കിലും ഒരു ജീവച്ഛവമായി താൻ മാറിക്കഴിഞ്ഞുവെന്ന് തിരിച്ചറിയുന്നത് ഒരാൾ മാത്രം.““
““പ്രകൃതി നമ്മെ എന്തെല്ലാം പഠിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ അത് പഠിച്ചെടുക്കാൻ ആർക്കാണിവിടെ സമയം?“”
“”നാളെയേക്കുറിച്ച് ചിന്തിക്കാത്തവരാണീ പറവകൾ. എന്നാല്പോലും അവയ്ക്കുമില്ലേ ഒരു ലക്‌ഷ്യം? അവയ്ക്കറിയാം നാളെ ആ കുഞ്ഞിച്ചിറകുകൾ വളരുമ്പോൾ അവ തങ്ങളെവിട്ടിട്ട് എന്നെന്നേക്കുമായി പറന്നകലുമെന്ന്. എന്നാലും എത്ര ഭംഗിയായി അവ ആ കടമകൾ നിർവഹിക്കുന്നു, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ. എന്നാൽ മനുഷ്യന്റെ കാര്യമോ?“”
“”പനിക്കും കണ്ണുനീരിനും തമ്മിൽ അഭേദ്യമായൊരു ബന്ധമുണ്ടെന്നവൾക്ക് തോന്നി, മനസ്സും ശരീരവുമെന്നപോലെ. ദുഃഖത്തിന്റെ അളവുകോലായി കണ്ണുനീരും അസുഖത്തിന്റെ സാന്ദ്രത അളക്കാൻ പനിയും. അസുഖത്തോടുള്ള ശരീരത്തിന്റെ പ്രതികരണമാണ് പനിയെന്നും ദുഃഖത്തോടുള്ള മനസ്സിന്റെ ആക്രമണമാണ് കണ്ണീരെന്നും മനസ്സിലാക്കുന്നവർ എത്ര? ശരീരത്തിന്റെ വിഷമതകൾ ഭേദമാക്കുന്ന പനിയെയും മനസ്സിന്റെ വിഷാദത്തെ ലഘൂകരിക്കുന്ന കണ്ണീരിനെയും കാണുമ്പോൾ എന്തിനാ നമ്മൾ വിഷമിക്കുന്നത്? എന്തിനു അകറ്റി നിർത്തുന്നു? പകരം സന്തോഷത്തോടെ ആശ്ലേഷിക്കുകയല്ലേ വേണ്ടത്? പലപ്പോഴും അസുഖം അറിയാതെ പനിക്കും വേദന എന്തെന്നറിയാതെ കണ്ണീരിനും പ്രതിവിധി കണ്ടെത്താൻ ശ്രമിക്കുന്നു മർത്ത്യൻ! എത്ര വിചിത്രമായ സത്യം!““
“”പിന്നെ ഏതോ ഒരു പുസ്തകമെടുത്ത് വായനയിൽ മുഴുകി. പക്ഷെ എന്തുകൊണ്ടോ മനസ്സ് അതിൽ ഉറയ്ക്കുന്നില്ല. അത് അജ്ഞാതമായ ഏതോ വീഥികളിലൂടെ പാറിക്കളിച്ചു നടക്കുന്നു. ഒരുപക്ഷെ ഇന്നേവരെ കണ്ടുമുട്ടിയിട്ടില്ലാത്ത അജ്ഞാതമായ ഏതോ ലക്ഷ്യത്തെ തേടി ഇറങ്ങിയതാവാം. ചിന്തകൾ മനസ്സിനെ മഞ്ഞുപോലെ മൂടുന്നു.“”
“”ഒരു മുഴുനീള ദിവസത്തെ ടെന്ഷനുകൾക്ക് ഒരു താൽക്കാലിക വിരാമം, കടൽത്തീരത്തെ ഓരോ മണല്തരികളും നൽകുന്നു മനുഷ്യന് …. പാദങ്ങൾ അവയെ തലോടുമ്പോൾ.“”
“”പുഞ്ചിരി മനസ്സിൽ എവിടെയോ തട്ടി ചിതറി.“”
“”അല്ലെങ്കിലും എല്ലാരും തനിച്ചാ.“”
“”പെട്ടന്നവളുടെ മുഖം, കാർമേഘങ്ങൾ വന്നണഞ്ഞ നീലാകാശം പോലെയാകുന്നത് മീര ശ്രദ്ധിച്ചു. അതുവരെ മുഖത്ത് തിളങ്ങിനിന്ന പുഞ്ചിരി എങ്ങോ അസ്തമിച്ചു.“”
“”മൗനം അവർക്കിടയിൽ ഭിത്തി കെട്ടുന്നതവൾ അറിഞ്ഞു, വാക്കുകളെ അതിനുള്ളിൽ ഒളിപ്പിച്ചുകൊണ്ട്.“”
“”നമുക്ക് സ്വന്തമെന്ന് പറയാൻ എല്ലാവരും ഉള്ളപ്പോൾ അതിന്റെ വില അറിയണമെന്നില്ല. എന്നാൽ ഒരു നിമിഷംകൊണ്ട് എല്ലാം നഷ്ടപ്പെടുമ്പോൾ…….“”
“”ആരും കാണാതെ അച്ഛൻ തനിക്ക്മാത്രം ഒളിച്ചുതരാറുണ്ടായിരുന്ന മിഠായിപൊതികളിലായിരുന്നു അവളുടെ മനസ്സപ്പോൾ.“”
“”ഓരോ ബന്ധങ്ങൾ പൊട്ടിച്ചുകളയാൻ ആഗ്രഹിക്കുമ്പോഴും താനെന്തേ കൃഷ്ണയോട് അടുക്കുന്നു?“”
“”ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് പറഞ്ഞുവച്ച വിഡ്ഢി ആരാണാവോ?“”
“”ആയുസ്സ് നീട്ടിക്കിട്ടാൻ വേണ്ടി എന്തിനാ തിരിയുടെ വെട്ടം കുറയ്ക്കുന്നത്?“”
“”ചിലരെ ശിക്ഷിക്കുമ്പോൾ ഈശ്വരൻ പോലും പക്ഷപാതം കാട്ടാറുണ്ട്. സഹനശക്തി കൂടുതൽ എന്നോർത്തിട്ടാണോ?“”
“”ഓരോ ദുഃഖവും നൽകുന്നത് ഈശ്വരനാണ്, ഒപ്പം അത് താങ്ങാനുള്ള കഴിവും. നമുക്ക് പുറത്തു വീഴാനിരിക്കുന്ന വന്മലയെ ആ അദൃശ്യ കരങ്ങൾ താങ്ങുമ്പോൾ കണ്ണുകളിലേക്ക് വീഴുന്ന മൺതരികളെയാവും നമ്മൾ പഴിക്കുക. പിന്നീടൊരിക്കൽ നാം അറിയും കടപുഴുകി പോയ പല വന്മരങ്ങളെയും ദൈവം നമ്മുടെ കാഴ്ചകളിൽ നിന്നും മറച്ചു എന്ന്.“”
“”എല്ലാവരും കരുത്തും അവരവരുടെ പ്രശ്നങ്ങളാണ് വലുതെന്ന്. എന്നാൽ മറ്റുള്ളവരെ അടുത്തറിയുമ്പോൾ മനസ്സിലാകും നാം എത്ര ഭാഗ്യവാന്മാരെന്ന്.“”
“”ഒന്നുനോക്കിയാൽ സ്നേഹിക്കുന്ന എല്ലാപേരെയും ഒരുമിച്ച് ചേർത്തുനിർത്താൻ കഴിയുന്ന നിമിഷങ്ങളല്ലേ നമുക്കേറ്റവും പ്രിയപ്പെട്ടത്, വിട്ടുപോയ പല കണ്ണികൾ ഉണ്ടെങ്കിൽ കൂടി?“”
“”ദുഃഖം തരാൻ ഈശ്വരനറിയാമെങ്കിൽ അത് താങ്ങാനുള്ള കഴിവ് വേറെ ആര് നൽകാനാണ്! അതിനു കഴിഞ്ഞില്ലാ എങ്കിൽ പെട്ടെന്നുള്ള ഹൃദയാത് ഖാതത്തിൽ അയാൾ മരിച്ചുപോകാം, അല്ലെങ്കിൽ മുഴുഭ്രാന്തനാകാം. ഒന്നു നോക്കിയാൽ, അതും ഈശ്വരൻ കാട്ടിത്തരുന്ന വഴികളല്ലേ, മോചനത്തിന്റെ വഴികൾ.“”
“”തിക്താനുഭവങ്ങൾ അവളെ ഒരു ജ്ഞാനിയാക്കി മാറ്റിയിരിക്കുന്നു.
കാലത്തിനൊത്ത് മാറാത്ത മനുഷ്യനുണ്ടോ?“”
“”എന്നാൽ മരിച്ചതാണോ ഭ്രാന്തു വന്നതാണോ എന്നുപോലും തിരിച്ചറിയാൻ കഴിയാതെ ചുറ്റും നടക്കുന്നതെല്ലാം ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു അവസ്ഥ മനസ്സിന് വന്നുകൂടാ എന്നുണ്ടോ?“”
“”ഒന്നു നോക്കിയാൽ ബന്ധങ്ങളൊന്നും ഇല്ലാതിരുന്നതും നല്ലതുതന്നെ. ഒരു വിഷമമോ കടമായോ ഒന്നുമില്ല. പാറിനടക്കുന്ന ബലൂൺ പോലെ സ്വാതന്ത്രയായ് ജീവിക്കാം ഭാരങ്ങളില്ലാതെ.“”
Recent Comments