ആകാശം
“ഒന്ന് നോക്കിയാൽ ആരെയും കൂസാതെ ഒരു താങ്ങും തണലുമില്ലാതെ നിൽക്കുന്ന ആകാശത്തെ കണ്ടുപഠിക്കണം. ഇടിവെട്ടിയാലും മഴ പെയ്താലും കുലുങ്ങില്ലവൻ”
“ഒന്ന് നോക്കിയാൽ ആരും തൊട്ടിട്ടില്ലാത്ത മായ പോലെയാണ് ആകാശം. പക്ഷെ ഒരിക്കലും എത്തിച്ചേരാൻ കഴിയാത്ത അകലങ്ങളിൽ അതിനൊരു രൂപം ഉണ്ടെങ്കിലോ. മനുഷ്യന് എത്തിച്ചേരാൻ കഴിയാത്തതൊന്നും ഇല്ലാ എന്ന് തീർത്തും പറയാനാവില്ലല്ലോ “
“മനുഷ്യന് എത്തിച്ചേരാൻ കഴിയാത്തതൊന്നും ഇല്ലാ എന്ന് തീർത്തും പറയാനാവില്ല. ആകാശം, നക്ഷത്രക്കൂട്ടങ്ങൾ, ഒരുപക്ഷെ മറ്റൊരു ഭൂമി….”
“കാർമുകിൽ ആകാശത്തു ചന്ദ്രൻ വിരിയുമ്പോൾ അവനെ പുതപ്പിക്കാൻ നീല പുതപ്പ് നൽകും നക്ഷത്രക്കൂട്ടങ്ങൾ “
“ആകാശമേഘങ്ങളെ കണ്ടാൽ അവ ഓരോന്നും
ഓരോ കഥ രചിക്കും പോലെയുണ്ട്.
എഴുതിവരുമ്പോൾ തന്നെ ആ ഭാവമാറ്റങ്ങൾക്കൊപ്പം
മേഘങ്ങളുടെ രൂപവും ഭാവവും വർണങ്ങളും മാറിമറിയുന്നു”
“ആകാശം ചുംബിക്കും വർണ ബലൂണിനും
വിണ്ണിനെ തൊടാൻ ഒരു സൂചിമുനയുടെ തലോടൽ മതി
അതുപോലെയാണ് മനുഷ്യന്റെ സന്തോഷവും
ഒരു നിമിഷം മതി എല്ലാം മാറ്റിമറിക്കുവാൻ”
“അങ്ങകലെ നീലാകാശത്തു നിന്ന് ദൂതുമായി
ഒരു മഴത്തുള്ളി വരാമെന്നേറ്റിരുന്നു ഓമലേ….”
“ആകാശത്തിൻ കുടക്കീഴിൽ
തളർന്നുറങ്ങുകയായ് നക്ഷത്രക്കൂട്ടങ്ങൾ
ചന്ദ്രനും പാതി മയക്കത്തിലാണ്
ഒരു നിശാശലഭമായ് ഞാനും ചേരട്ടെ അവർക്കൊപ്പം”
“ആകാശം സ്വന്തം കാർകൂന്തലിനാൽ
സുന്ദരമുഖം മറച്ചിരിക്കുകയാണിപ്പോൾ
മഴമേഘങ്ങളുമായി കണ്ണുപൊത്തിക്കളി
ആണെന്ന് തോന്നുന്നു ഇപ്പോൾ”
“മഴത്തുള്ളിയുടെ താളം ഭൂമി ഏറ്റുവാങ്ങി തുടങ്ങിയപ്പോൾ
മുഖം കറുത്ത് നിന്ന ആകാശം പ്രസന്നവദനായി
കാറ്റും കൊണ്ടുപോയ് അവസാന തുള്ളിയെയും
പാതിപെയ്ത മഴയും അതിനൊപ്പം തോർന്നുപോയ് “
“‘വെളുത്ത മേഘങ്ങൾക്ക് മനസ്സിലെ വർണങ്ങൾകൊണ്ട് നിറച്ചാർത്ത് അണിയണം
പിന്നെ അവയിലൊന്നിൽ കേറി നീലാകാശത്തൂടെ ഈ ലോകം മുഴുവൻ ചുറ്റിനടക്കണം #നടക്കാത്തമോഹം”
Image source: Pixabay
Recent Comments