അമ്പലദർശനങ്ങളിൽ നിന്നും ഞാൻ മനസിലാക്കിയത്
പോസിറ്റീവ് എനർജി തരുന്ന എന്തിലും ദൈവം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു
ആരാധനാലയങ്ങളിൽ positive ആയ ഒരു energy ഉണ്ട്. അതുകൊണ്ടാണ് അതിനുള്ളിൽ നിൽക്കുമ്പോൾ negative ചിന്തകൾ മനസ്സിൽ വരാത്തത് . ഒരാളെ വേദനിപ്പിക്കണം എന്നത്പോലും negative ചിന്തയാണ്. ഒരാളെ കൊല്ലണം എന്ന തീരുമാനം അമ്പലത്തിനുള്ളിൽ വച്ചെടുക്കാത്തത് ഏതോ ശക്തി അത് തടയുന്നത് കൊണ്ടാണ്.
കൃഷ്ണനെന്നോ അല്ലാഹുവെന്നോ യേശുവെന്നോ ഒക്കെ വിളിപ്പേരുള്ള ആൾ വാസ്തവത്തിൽ പോസിറ്റീവ് എനർജി തരുന്ന ഒരു ചൈതന്യമാണ്. ലോകത്തു മറ്റൊരിടത്തുംകിട്ടാത്ത ആ എനർജി&സമാധാനം കിട്ടാനാണ് ഈശ്വര വിശ്വാസികൾ അമ്പലങ്ങളിലും പള്ളികളിലും പോകുന്നത്. നിരീശ്വരവാദികൾക്ക് അത് മനസിലാക്കണമെന്നില്ല.
പോസിറ്റീവ് എനർജിയുടെ invisible waves മനുഷ്യരുടെ നെഗറ്റീവ് എനർജിയിൽ ബ്രേക്ക് ചെയ്യുന്നതുകൊണ്ടാണ് തിരക്കുള്ള ആരാധനാലയങ്ങളിൽ പലപ്പോഴും നമ്മളുദ്ദേശിക്കുന്ന mental peace കിട്ടാതെപോകുന്നത്, എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ആ പരക്കംപാച്ചിലിൽ എന്ത്മാത്രം restless ആയിരിക്കും മനസ് – എങ്ങനെയെങ്കിലും ദർശനം കിട്ടിയാൽ മതി എന്നുമാത്രമുള്ള ചിന്ത.
പോസിറ്റീവ് എനർജി എനിക്കിഷ്ടമാണ്, അമ്പലസന്ദർശനങ്ങളും. എന്നാൽ അമ്പലത്തിൽ പോയാൽ മാത്രമേ ഈശ്വരന്റെ അനുഗ്രഹം കിട്ടൂ എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആർക്കും ദ്രോഹം ചെയ്യാതെ ഈ ഭൂമിയിൽ ജീവിച്ചാലും ഈശ്വരൻ അനുഗ്രഹിക്കും എന്ന് വിശ്വസിക്കാനാണിഷ്ടം എനിക്ക് .
അമ്പലങ്ങളിൽ ചെന്നാൽ ഒന്നും പ്രാർത്ഥിക്കാൻ ഇല്ലാത്ത അവസ്ഥ ആണ് പലപ്പോഴുമെനിക്ക്.എപ്പോഴും നിന്നോട് പ്രാർത്ഥനകൾ ചൊല്ലുകയല്ലേ, ഇതിൽ കൂടുതൽ ഒന്നും പറയാനില്ല എന്ന തോന്നൽ……
Recent Comments