ഹൃദയത്തിൽ ചുമന്ന്

നീയെന്റെ വെറും തോന്നലുകളിലേക്ക് –
ചുരുങ്ങുകയാണിപ്പോൾ.
അവിടെ ഒരു ചെറിയ കളിവീടുണ്ടാക്കി
നിന്നെ കുടിയിരുത്താനാനുള്ള
ചിന്തകളിലാണിപ്പോൾ മനസ്സ്.
മിഥ്യക്കും സത്യത്തിനുമിടയിലുള്ള
ഇരുണ്ടമേഘകൂട്ടത്തിൽ
ഞാനിങ്ങനെ വീർപ്പുമുട്ടുമ്പോൾ
ഒരു പേമാരിയായി പെയ്തൊഴിയാൻ തോന്നാറുണ്ട്
ചിലപ്പോഴെങ്കിലും.
പക്ഷെ മേഘക്കൂട്ടങ്ങൾക്കിടയിൽ ഞാൻ പണിത-
കളിവീടെന്തുചെയ്യും?
അതോർത്തുമാത്രം, പെയ്തൊഴിയാതെ
കാർമേഘക്കെട്ടിനുള്ളിൽ എന്നെയൊളിപ്പിച്ച്
ഒഴുകി നീങ്ങുകയാണ് ഞാനിപ്പോഴും
നിന്നെയും ഹൃദയത്തിൽ ചുമന്ന്

 

(Visited 1 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: