കുട്ടികവിതകൾ

“എനിക്ക് പ്രിയമായ് ഒന്നുമില്ല
പ്രിയമുള്ള ഒന്നുമേ ഇല്ലെനിക്ക് സ്വന്തമായ് “
പ്രിയമുള്ള ഒന്നുമേ ഇല്ലെനിക്ക് സ്വന്തമായ് “
“സമയം കാലത്തിൻ തേർതെളിച്ചു മുന്നോട്ട് നീങ്ങുമ്പോൾ
പിന്നിലേക്ക് മറയുന്നു സ്‌മൃതികൾ തൻ മഹാസാഗരം പോലും”
പിന്നിലേക്ക് മറയുന്നു സ്‌മൃതികൾ തൻ മഹാസാഗരം പോലും”
“പറയാൻ തുളുമ്പും വാക്കുകളും
അരുതെന്നോതും മൗനഭാവങ്ങളും”
അരുതെന്നോതും മൗനഭാവങ്ങളും”
“നിൻ വേദനകൾക്കും നിന്നാത്മാവിനും കൂട്ടിനായ്
നിൻ മോഹപ്പക്ഷി തൻ എരിഞ്ഞ തൂവലുകൾ മാത്രം”
നിൻ മോഹപ്പക്ഷി തൻ എരിഞ്ഞ തൂവലുകൾ മാത്രം”
“സ്വപ്നങ്ങൾക്കുമുണ്ടോ യാഥാർഥ്യങ്ങളുടെ നേരിയ ഛായാതലം?”
“മനസ്സിൻ ഏകാന്ത കല്പടവുകളിലൊന്നിൽ
നില്പ്പ്പൂ ഞാൻ ഏകയായ് സ്‌മൃതിതൻ മൃതികരയിൽ”
നില്പ്പ്പൂ ഞാൻ ഏകയായ് സ്‌മൃതിതൻ മൃതികരയിൽ”
“ഒരുതരി മണലിൽ ഒരു സ്വർഗം തീർക്കാൻ ചിപ്പിക്ക് ഒരു നിമിഷം മതി. പക്ഷെ അതിനായുള്ള കാത്തിരിപ്പ് ചിലപ്പോൾ യുഗങ്ങളാകും സാക്ഷി………
മൺതരിയിൽ സ്വർഗം തീർക്കാനുള്ള ചിപ്പിയുടെ മോഹം കൊഴിയാൻ ഒരു നിമിഷം മതി. കണ്ണിമയൊന്നടഞ്ഞുപോയാൽ മോഹിച്ച മുത്ത് മണൽത്തരിയായ് നിലംപതിക്കുന്നു”
“കാലം നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നതുവരെ നമുക്ക് സമയമുണ്ട്. അത് കഴിഞ്ഞാൽ, നമുക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ദൂരം കാലം തന്നെ നിശ്ചയിക്കുന്നു. എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെയാണ്”
“മറ്റുള്ളവർക്കായുള്ള നിന്റെ കണ്ണീർ
എന്റെ മനസ്സിന്റെ കാഴ്ച
നിന്റെ കണ്ണുകളിൽ നിന്നും മറയ്ക്കുന്നു “
എന്റെ മനസ്സിന്റെ കാഴ്ച
നിന്റെ കണ്ണുകളിൽ നിന്നും മറയ്ക്കുന്നു “
“വസന്തത്തിൻ കുളിർതെന്നൽ പോയ്മറഞ്ഞാൽ
അണയുന്നു ശിശിരത്തിൻ തേങ്ങൽ മാത്രം
ഗ്രീഷ്മത്തിൻ ഗദ്ഗദം വന്നണഞ്ഞാൽ
മറയുവതോ മഴമേഘ കുളിരുമാത്രം”
അണയുന്നു ശിശിരത്തിൻ തേങ്ങൽ മാത്രം
ഗ്രീഷ്മത്തിൻ ഗദ്ഗദം വന്നണഞ്ഞാൽ
മറയുവതോ മഴമേഘ കുളിരുമാത്രം”
“മനസ്സിന്റെ വിലാപങ്ങൾ നാം കണ്ണീരാൽ പൊഴിക്കുമ്പോൾ,
ആ കുഞ്ഞുതാരകമോ
അടർന്നോരാ തുള്ളികളെ പാഴാക്കാതെ
സ്വന്തം കണ്ണിലെ ചൈതന്യമായി മാറ്റുന്നു,
പുഞ്ചിരിക്കുന്നു,
മൺതരിയെ മുത്താക്കും ചിപ്പിയെന്നപോൽ.
ആ മുത്ത് അന്തരംഗത്തിലിരുന്ന് തിളങ്ങുമ്പോൾ
ആ പ്രകാശത്തെ നക്ഷത്രത്തിന്റെ പുഞ്ചിരിയായ് –
നാം കരുതി നാം മർത്യർ.
എന്നാൽ സ്വയം എരിഞ്ഞു
പ്രകാശനാളമായ് കത്തിനിൽക്കുന്ന
താരകത്തിന് മാത്രമേ അറിയൂ,
അന്ന് പാഴാക്കാത്ത കണ്ണുനീർ മുത്തുകളാണ് ഇന്ന് തന്റെ ചൈതന്യമെന്ന്…….”
“തിരയൊഴിഞ്ഞ കടൽപോലെയാണ് ഇപ്പോൾ എന്റെ മനസ്സ്
വഞ്ചികളെല്ലാം കരയ്ക്കണഞ്ഞുകഴിഞ്ഞു
ഇവിടെ, പ്രതീക്ഷയുടെ സൂര്യനും ഞാൻ
അസ്തമയം ഏകി കഴിഞ്ഞു
രാവിൻമടിയിൽ കൺചിമ്മി നിൽക്കുമാ നക്ഷത്രകൂട്ടിനു
താരാട്ടു പാടുകയാണ് ഞാനിപ്പോൾ”
“കൂടെനിൽക്കുന്നവരെ തഴഞ്ഞു നേടുന്ന സ്വർഗങ്ങൾക്ക് ക്ഷണികമായ സൗന്ദര്യമേ ഉള്ളൂ. ആഴങ്ങളിൽ നിന്നും തിര കൊണ്ടുവന്നു തരുന്ന മുത്തിനെ മറ്റൊരു തിര എടുത്തു പോകുന്ന അത്ര ദൈർഘ്യം ”
“അന്ന് പാഴാക്കാത്ത കണ്ണുനീർ മുത്തുകളാണ്
ഇന്ന് താരക പെണ്ണിന്റെ ചൈതന്യം”
ഇന്ന് താരക പെണ്ണിന്റെ ചൈതന്യം”
“സ്നേഹിക്കരുത് ഒന്നിനെയും നീ ഇത്രയും പ്രിയമായ്
സ്വന്തമായ് കരുതുകയും അരുത്
വിധി മോഹിക്കുന്നതെപ്പോഴും
നീ മോഹമായ് നെഞ്ചിലൊതുക്കുന്നവ”
സ്വന്തമായ് കരുതുകയും അരുത്
വിധി മോഹിക്കുന്നതെപ്പോഴും
നീ മോഹമായ് നെഞ്ചിലൊതുക്കുന്നവ”
Image Source: Pixabay
Recent Comments