Tagged: യാത്ര

0

യാത്രയാകും മുമ്പേ

നദിയായ്, പുഴയായ്, കടലായ് മാറും മുമ്പ് കാർമേഘം ചോദിക്കുകയാണ് വാനത്തോട്, വർഷത്തുള്ളിയായ് മാറി യാത്ര തിരിക്കുകയാണ് ഞാൻ ഭൂമിയെന്ന അജ്ഞാതലോകത്തേക്ക്. കാതങ്ങൾ താണ്ടി ഞാൻ നിന്നരികിൽ മറ്റൊരു മേഘമായ് തിരിച്ചണയുമ്പോൾ, നീ എന്നെ തിരിച്ചറിയുമോ? അതുവരെ നീ എനിക്കായ് കാത്തിരിക്കുമോ? നീ എന്തേ മൗനാനുവാദം തന്നെന്നെ പറഞ്ഞുവിടുന്നു,...

0

കടലാസുതോണി

അടുക്കും ചിട്ടയുമില്ലാതെ പെറുക്കിവച്ച ചില അദ്ധ്യായങ്ങൾ എന്റെ ജീവിതം…. ആരോടും പറയാത്ത കഥകൾ പലകുറി പറഞ്ഞ കഥകൾ ഉത്തരമില്ലാ കടംകഥകൾ വായിക്കാൻ കഴിയാത്തവ വായിച്ചാലും മനസ്സിലാകാത്തവ വർണങ്ങൾ തെളിയാത്തവ വിചിത്രമായവ അവിശ്വസനീയമായവ കടുംവർണങ്ങൾ ഉള്ളവ നിറമില്ലാത്തവ നിശാഗന്ധിയുടെ നൈർമല്യമുള്ളവ കൊഴിഞ്ഞ പൂവിൻ ഗന്ധമുള്ളവ… നീ തിരഞ്ഞെടുത്തു അതിൽ...

0

യാത്രകളും മടക്കയാത്രകളും

“ചില അനുഭവങ്ങൾ പകർന്നു നൽകാൻ വേണ്ടി മാത്രം ചില യാത്രകൾ, പിന്നീടുള്ള ജീവിതകഥയുമായ് യാതൊരു ബന്ധവുമില്ലാത്തവ….” “ചില യാത്രകൾ അങ്ങനെയാണ് ഒരു മടക്കയാത്ര ഉണ്ടാവില്ല…….” “മടക്കയാത്ര എളുപ്പമാണ്, പോയ വഴികൾ ഓർമയുണ്ടെങ്കിൽ…….” “മായുന്ന ഓർമ്മകൾ പലപ്പോഴും കൈപിടിച്ച് കൂടെ കൊണ്ടുപോകുന്നത് പിരിഞ്ഞുപോയ പലരുടെയും അവസാന ശേഷിപ്പുകളെ പിന്നെല്ലാം...

0

അവസാനത്തെ ഇല

സന്ധ്യ തൻ കുങ്കുമചെപ്പിൽ നിന്നാകാശം സർവ സുമംഗലിയായ നേരം ദളങ്ങൾ കൊഴിഞ്ഞൊരാ, മരുഭൂവിൽ ഏകനായ് നിൽപ്പൂ നിൻ ശിശിരത്തിൻ കാൽവെയ്പ്പിനായ്. ഇവിടെ വസന്തങ്ങൾ പെയ്തിരുന്നു ശിശിരങ്ങൾ ഒളിച്ചു കളിച്ചിരുന്നു മേഘങ്ങൾ വർഷം പൊഴിച്ചിരുന്നു വേനലും വന്നെത്തി പോയിരുന്നു. കണ്ടു രണങ്ങൾ പലതുമിവിടെ കണ്ടു സൗഹൃദ ബന്ധങ്ങളെ തണലിൽ...

0

അന്ത്യനിമിഷം

നിറവേറാനൊരായിരം സ്വപ്‌നങ്ങൾ ബാക്കിയായ്‌ നിൻ മടിയിൽ തലചായ്ച്ചെൻ മിഴികൾ പൂട്ടിയടയ്‌ക്കേണം കൊതിയോടെ നിൻ മിഴികളിൽ ആഴ്‌ന്നിറങ്ങും ആ നിമിഷമതൊന്നിൽ താഴിട്ടുപൂട്ടിയ ഹൃദയതാളുകളിലൊന്നിൽ നീയൊളിച്ചുപിടിച്ച രഹസ്യമത് എനിക്കായി തുറക്കേണം കാലങ്ങളിത്രയായ്‌ എന്നെ നീറ്റിയകറ്റി നീ നിഗൂഢമായ് ആനന്ദിച്ചതോ എന്തിനായ് എന്നോതുവാൻ  എന്നെ ഞാൻ മറ്റൊരു കുമ്പിളിൽ സ്വപ്നമായ് നിൻ...

0

മേഘങ്ങളുടെ യാത്ര

    സ്വതന്ത്രരായി യാത്രതിരിച്ച് പുതുജീവിതം തുടങ്ങുവാൻ വേഴാമ്പലായ് കാത്തിരിക്കുന്ന ഭൂമിക്ക് – പുതുജീവൻ നൽകുവാൻ അങ്ങനെ മേഘക്കുഞ്ഞുങ്ങളുടെ ജീവിതം – അർത്ഥവത്താക്കുവാൻ അവയെ മഴത്തുള്ളികളായ് മാറ്റി – നിറകണ്ണുകളോടെ കടത്തുതോണിയിലേറ്റി നീലവിഹായസ്സിലൂടെ പറഞ്ഞയക്കുന്ന പർവ്വതനിരകൾ ഉള്ളിലൊതുക്കുന്നു ഒരു താതന്റെ ദുഃഖം……. ഒരുനാൾ ഭൂമിയെ കുളിരണിയിച്ച ശേഷം...

0

യാത്രക്കിടയിൽ കണ്ടുമുട്ടുന്നവർ

കാൽ മണിക്കൂറിനുള്ളിൽ അവർ റെയിൽവേ സ്റ്റേഷനിൽ എത്തി. ഉടനെ തന്നെ കമ്പാർട്ട്മെന്റിൽ  സ്ഥാനമുറപ്പിച്ചു. നല്ല തിരക്കുണ്ടായിരുന്നു. പലരും നാട്ടിൽ പോകുന്നവർ തന്നെ. പലരെയും യാത്രയാക്കാൻ എത്തിയവരുടെ തിരക്കായിരുന്നു കൂടുതൽ. തങ്ങൾക്ക് യാത്ര പറയാൻ ആരുമില്ല എന്നവൾ ഓർത്തു. അതിന്റെ ആവശ്യം അവൾക്ക് തോന്നിയില്ല, അതുപോലെ സ്വീകരിക്കാനും. അവൾ...

0

അദ്ധ്യായം 6 – യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന ചില അപരിചിതർ

അന്നവർ ഇറങ്ങിയപ്പോൾ പതിവിൽ വിപരീതമായ് മീര മൗനം പാലിച്ചു. പ്രസാദാണ് ആദ്യം സംസാരിച്ചത്. “എന്താ മീരേ, എന്തുപറ്റി ഇന്ന്? ഒന്നും മിണ്ടുന്നില്ല. സംതിങ് സ്പെഷ്യൽ?” “നതിങ്, വെറുതെ. ഒന്നുമില്ല.” “ഇന്നെന്തേ, ഒരു മാറ്റം കാണുന്നുണ്ടല്ലോ. ഇന്നെന്താ തർക്കിക്കാൻ ഒരു വിഷയവും കിട്ടിയില്ലേ? അല്ലെങ്കിൽ ആദ്യം തുടങ്ങുന്നത് മീരയല്ലേ?”...

error: