Tagged: പ്രതീക്ഷ

0

സ്വപ്‌നങ്ങൾ

“മഴയിൽ കുളിച്ചൊരു പ്രഭാതം, ഞാനിന്നലെ സ്വപ്നം കണ്ടുറങ്ങിയതുപോലെ. ശുഭദിനം” “ഞാനുറങ്ങുന്നത് നിൻ ആത്മാവിനുള്ളിൽ ഞാനുണരുന്നത് നിൻ സ്വപ്നങ്ങളിലും……”    “കൈയിലിരിക്കുന്ന കാര്യങ്ങൾ പോലും അനുഭവിക്കാനുള്ള യോഗമുണ്ടാവില്ല പലപ്പോഴും പിന്നെയാണ് കൈയ്യെത്താദൂരത്തു നിന്ന് കുസൃതി കാട്ടി വിളിക്കുന്ന സ്വപ്നവർണങ്ങൾ !!” “ആഴങ്ങളിൽ പോയൊളിക്കും ആഴിയിലെ മുത്തുപോലെ അളക്കാതകന്ന് പോകും...

0

അദ്ധ്യായം – 11 സന്ധ്യാ വന്ദനം

  പതിവ് പോലെ സന്ധ്യാവന്ദനത്തിനു ശേഷം മീര ജനാലയ്ക്കരികിൽ സ്ഥാനം പിടിച്ചു. അമ്പലത്തിൽ നിന്നും പാട്ടുകൾ കേൾക്കാം. അത് ശ്രവിച്ചുകൊണ്ട് ഇങ്ങനെയിരിക്കുന്നത് മീരയ്ക്ക് വലിയ ഇഷ്ടമാണ്. അവിടെ നിന്ന് നോക്കിയാൽ ആൾത്തിരക്കില്ലാത്ത പാതകൾ കാണാം. അവിടവിടെ ചെറിയ വീടുകൾ, ഇടയ്ക്കിടെ വലിയ കോൺക്രീറ്റ് കെട്ടിടങ്ങളും കാണാം. രാത്രിനക്ഷത്രങ്ങൾ...

0

വ്യാമോഹം

മനസ്സിൻ തന്തികൾ തൊട്ടുണർത്തീടുവാൻ വരുമെൻ മാനസ രാഗങ്ങൾ ഇനിയെന്നാകിലും എന്ന് വ്യാമോഹിച്ചു ഞാൻ നെയ്തൊരാ സ്വപ്‌നങ്ങൾ അലിയും ജലരേഖപോൽ മിന്നിമാഞ്ഞീടുന്നുവോ? ഇരുളിൻ സാന്ത്വനമേകുമാ മൗനങ്ങൾ മാത്രമേയുള്ളൂ എനിക്കിന്നേക സത്യമായ്. അല്ലാതൊന്നുമില്ലെൻ കരളിന്നാശ്വാസമായ് പെയ്തൊഴിയില്ലൊരു ജലമേഘബിന്ദുവും. ഇല്ല, പ്രതീക്ഷ തൻ മണിച്ചെപ്പിലിനിയൊന്നും ചൊല്ലുവാൻ ശേഷിപ്പൂ യാത്രാമൊഴി മാത്രം ഇല്ല...

0

സന്ധ്യാരാഗം

“എന്തിന്നാവർത്തിപ്പൂ പുനർജനനങ്ങൾ നിത്യം ജനിക്കും സന്ധ്യകൾ പോലെ വീണ്ടും പലകുറി തകർന്നടിയുവാനോ?”  “തൊഴുതുമടങ്ങി രാവിൻമടിയിൽ തലചായ്ക്കാൻ വെമ്പൽ കൊള്ളുമാ കുഞ്ഞുമേഘങ്ങളും ഓടിയണയും അവ നൽകുന്നു സന്ധ്യാമ്പരത്തിന് ഈറനണിയും നേർത്ത മഷിക്കൂട്ട്”  “പ്രതീക്ഷനൽകി കടന്നുകളയുന്ന സന്ധ്യപോലെയാകരുത്. അതിന്റെ സൗന്ദര്യം കണ്ടുമയങ്ങിയാൽ നിരാശയാകും ഫലം. അതിനെ നമുക്ക് വിശ്വസിക്കാനാവില്ല” “സന്ധ്യകൾ...

0

കുട്ടികവിതകൾ

    “എനിക്ക് പ്രിയമായ് ഒന്നുമില്ല പ്രിയമുള്ള ഒന്നുമേ ഇല്ലെനിക്ക് സ്വന്തമായ് “   “സമയം കാലത്തിൻ തേർതെളിച്ചു മുന്നോട്ട് നീങ്ങുമ്പോൾ പിന്നിലേക്ക് മറയുന്നു സ്‌മൃതികൾ തൻ മഹാസാഗരം പോലും”   “പറയാൻ തുളുമ്പും വാക്കുകളും അരുതെന്നോതും മൗനഭാവങ്ങളും”   “നിൻ വേദനകൾക്കും നിന്നാത്മാവിനും കൂട്ടിനായ് നിൻ...

0

പ്രതീക്ഷ

    “സുഖമുള്ള സ്വപ്നങ്ങളാണ് എല്ലാര്ക്കും ഇഷ്ടം, നടക്കില്ല എന്നറിയാമെന്കിൽ കൂടി. അതിനു ചിലപ്പോഴെങ്കിലും നാം നൽകുന്ന പേരാണ് പ്രതീക്ഷ”   “എല്ലാം ഞാൻ സ്വയം പെറുക്കിയടുക്കി തുടങ്ങണം. എവിടെനിന്നും തുടങ്ങണമെന്നുമാത്രം നിശ്ചയമില്ല. ഞാനും പണിയും എന്റെ സ്വപ്നസൗധം, നീ ഞാനില്ലാതെ പണിതപോലെ”    “ജീവിക്കാനുള്ള മോഹം,...

error: