Tagged: കണ്ണുനീർ

0

മിഴികൾ

മിഴികൾക്കുണ്ട് പറയാൻ ഒരായിരം കണ്ണുനീർകാവ്യങ്ങൾ മിഴികൾക്കുണ്ട് കരുതാൻ ഒരായിരം സ്വപ്നവ്യാമോഹങ്ങളും മനസ്സിൻ പൊരുൾ പറയും മിഴികളോ അവ ചൊല്ലാൻ മടിക്കും മൊഴികളോ അർത്ഥങ്ങൾ തിരയുമാ മിഴികളിൽ തിളങ്ങുമീ കാലത്തിൻ കല്മഷങ്ങൾ നോക്കി നിൽക്കവേ മൂകസാക്ഷിയായ് കൂമ്പും കൺപീലിയിലൊളിച്ചൊരാ കണ്ണുനീർമുത്തുകൾ കാണുവതാര്? കാണുവതോ ആ നീലസാഗരത്തിൻ അലകൾ മാത്രം....

0

ഇളംപൂവിനോട്

വിടരും മുമ്പേ കൊഴിഞ്ഞോരിളം പൂവേ ഞാനോ നിന്നുടെ പുനർജനനം പോലെ ഉണരാൻ വെമ്പിയ നിന്നെ മൃതിയുടെ തണുത്ത താഴ്‌വാരങ്ങളിൽ കൊഴിച്ചതും സ്വപ്നങ്ങളെ ഏഴുവർണങ്ങാളാൽ – സ്വരങ്ങൾ ചേർത്ത എന്നെ നിരാശ തൻ മരീചികയിൽ നീർച്ചോല തൻ സ്വപ്നകിലുക്കത്തിൽ ഉപേക്ഷിച്ചതും വിധിയുടെ പല കേളികളിൽ ചിലത്!!! ഉണ്ടായിരുന്നു എനിക്കും...

2

വിരഹം/വേദന

“ഹൃദയം ഉള്ളവർക്ക് വേദനകളിൽ നിന്നും അകലുക എളുപ്പമല്ല!!!”     “മരുഭൂമിയിൽ ഞാൻ തളിർത്തു കണ്ടൊരാ ഹിമകണം കള്ളിമുള്ളിൽ നീയൊളിപ്പിച്ച എന്റെ കണ്ണുനീർ പുഷ്പങ്ങളായിരുന്നു”   “കള്ളിമുള്ളിൽ നീ തീർത്ത ഹിമകണങ്ങൾ പുഷ്പ്പിക്കുന്നതും കാത്തിരിക്കുന്നു ഞാൻ എന്നാൽ പുതിയ വേലകളുമായ് അനേകം കാതം നീ കടന്നുപോയി”  ...

0

Tears (കണ്ണീർ )

  “Tears can say not only the stories of sorrows They can interpret both love and joy at their bests”  കണ്ണിലെ നീർത്തുള്ളികൾ   എത്രയോ കണ്ണുനീർ തുള്ളികൾ കണ്ണുകളുടെ അനുവാദവും കാത്ത് കൺപോളയ്ക്കരികിൽ നിൽപ്പുണ്ടാവാം! അതിനേക്കാളെത്രയോ ഏറെ മരണപെട്ടു...

0

പ്രണയത്തിന്റെ നിർവ്വചനങ്ങൾ

    “പ്രണയം റോസാപ്പൂവിന്റെ മുള്ളുള്ള തണ്ടുപോലെയാണ് മുറുകെ പിടിക്കുംതോറും മുറുവുകളേറും പിടിവിട്ടാൽ അതുവരെയുള്ള മുറിപ്പാടുകളേ വേദനിപ്പിക്കൂ പക്ഷെ മോചിപ്പിക്കുമതു എല്ലാ വേദനകളിൽ നിന്നും ഇന്നല്ലെങ്കിൽ നാളെ …… തിരികെ നീ മടങ്ങിയില്ലെങ്കിൽ”   “വീണ പൂവിനുമുണ്ടൊരു ഗന്ധം പെയ്തൊഴിഞ്ഞ മഴക്കുമുണ്ടൊരു ഗാനം”   “നിൻ വിരൽത്തുമ്പന്നു...

error: