Category: എന്റെ കവിതകൾ

0

അന്ത്യനിമിഷം

നിറവേറാനൊരായിരം സ്വപ്‌നങ്ങൾ ബാക്കിയായ്‌ നിൻ മടിയിൽ തലചായ്ച്ചെൻ മിഴികൾ പൂട്ടിയടയ്‌ക്കേണം കൊതിയോടെ നിൻ മിഴികളിൽ ആഴ്‌ന്നിറങ്ങും ആ നിമിഷമതൊന്നിൽ താഴിട്ടുപൂട്ടിയ ഹൃദയതാളുകളിലൊന്നിൽ നീയൊളിച്ചുപിടിച്ച രഹസ്യമത് എനിക്കായി തുറക്കേണം കാലങ്ങളിത്രയായ്‌ എന്നെ നീറ്റിയകറ്റി നീ നിഗൂഢമായ് ആനന്ദിച്ചതോ എന്തിനായ് എന്നോതുവാൻ  എന്നെ ഞാൻ മറ്റൊരു കുമ്പിളിൽ സ്വപ്നമായ് നിൻ...

0

സൂര്യന്റെ മടക്കയാത്ര

  കൂരാകൂരിരുട്ട്…….. അവിടെ തപ്പി തടയുന്ന സൂര്യൻ വഴിവിളക്കുമായി ഇന്ദുവും അവളുടെ സഖികളും പാടം കടത്തി അക്കരെ എത്തിക്കുമ്പോഴേക്കും ചക്രവാള സീമയിൽ ഉഷസ്സുണരുകയായ് പിന്നെ വീണ്ടും ഒരു മടക്കയാത്ര Image Courtesy: Pixabay

0

മഴ നൃത്തം

    പശ്ചാത്തല സംഗീതമൊരുക്കി കൊണ്ട് ഇടിവെട്ട് തിരശീലക്കു പിന്നിൽ വന്നു നിൽപ്പുണ്ട്. സോദരി പ്രകൃതീദേവിയെ മനുഷ്യർ കുത്തി നോവിക്കുന്നതു കണ്ട് മനംപൊട്ടി പിണങ്ങിപ്പോയ ജലദേവത മഴനൃത്തവുമായ് തിരിച്ചണഞ്ഞുവെങ്കിൽ…… ഒരു കുമ്പിൾ മഴത്തുള്ളിയെങ്കിലും ഈ വരണ്ട മണ്ണിൻ നാവു നനയ്ക്കാൻ നൽകി തിരികെ പോയിരുന്നെങ്കിൽ…… മനുഷ്യന്റെ സ്വാർത്ഥതക്ക്...

0

ഒരു വാക്ക് തന്നെ ധാരാളം

  പല പുഞ്ചിരികൾ വിസ്‌മൃതിയിൽ – അലിയിച്ചു ചേർക്കുവാൻ   ദൃഢമായ് മനസിലുറച്ച വേരുകൾ   മുറിച്ചു മാറ്റുവാൻ ഒരു വാക്ക് തന്നെ ധാരാളം…… മധുരം പുരട്ടിയ ചിരിയിൽ എല്ലാം മറയ്ക്കാൻ കഴിയുന്നു ചിലർക്ക്! ഒരു നീർക്കുമിളയുടെ അനിശ്ചിത്വമാണ് പലതും മറക്കുവാനും ചിലത് ഉറപ്പിക്കുവാനും….. അത്ര ദൈർഘ്യമേ ഉള്ളൂ പല ദൃഢ...

0

മേഘങ്ങളുടെ യാത്ര

    സ്വതന്ത്രരായി യാത്രതിരിച്ച് പുതുജീവിതം തുടങ്ങുവാൻ വേഴാമ്പലായ് കാത്തിരിക്കുന്ന ഭൂമിക്ക് – പുതുജീവൻ നൽകുവാൻ അങ്ങനെ മേഘക്കുഞ്ഞുങ്ങളുടെ ജീവിതം – അർത്ഥവത്താക്കുവാൻ അവയെ മഴത്തുള്ളികളായ് മാറ്റി – നിറകണ്ണുകളോടെ കടത്തുതോണിയിലേറ്റി നീലവിഹായസ്സിലൂടെ പറഞ്ഞയക്കുന്ന പർവ്വതനിരകൾ ഉള്ളിലൊതുക്കുന്നു ഒരു താതന്റെ ദുഃഖം……. ഒരുനാൾ ഭൂമിയെ കുളിരണിയിച്ച ശേഷം...

0

സ്ത്രീ

പ്രിയപ്പെട്ടവരുടെ സന്തോഷത്തിനായി എല്ലാം ത്യജിച്ച് പടവുകളിറങ്ങുന്ന അനേക ലക്ഷം സ്ത്രീകൾക്കായി സമർപ്പിച്ചുകൊണ്ട് ……….  സഞ്ചരിച്ചത് ഞാനല്ല കാലമേ നീയാണ് നീ അകലും തോറും എന്നിൽ പല വർണങ്ങളും വാരിവിതറിക്കൊണ്ട്…… എന്നിട്ടും പഴി എനിക്ക് എൻ പ്രിയപെട്ടവർക്കായ് എല്ലാം ഹോമിച്ച് ഞാനീ അവസാന ശിശിരവും കാത്ത് തളർന്നിവിടെ നിൽക്കുമ്പോൾ……..  ...

0

നിനക്കായ് ഒരു ശ്രീകോവിൽ

  ഒരു ശ്രീകോവിൽ പണിതു നിനക്കായ് ഞാൻ അതിനുള്ളറയിൽ നിന്നെ പ്രതിഷ്ഠിച്ചിട്ടുമുണ്ട്  അമ്പലത്തിനു ഞാനൊരു ചുറ്റു മതിൽ കെട്ടി താഴും നല്ലൊരെണ്ണം കരുതി വച്ചു വാതിലുകൾ പണിതില്ല ജാലകങ്ങളും  ആർക്കുമതിൽ പ്രവേശനവുമില്ല അതിനുള്ളിൽ തീർത്ത സ്വർഗരാഗത്തിൽ  സ്വയം ബന്ധനസ്ഥയാണ് ഇന്നു ഞാൻ നിൻ വരപ്രസാദത്തിനായ് മിഴികൾ പൂട്ടി...

0

നീലകുറിഞ്ഞികൾ വീണ്ടും പൂക്കുമ്പോൾ

  എന്നിൽ നിന്നുടെ പ്രണയം പൂത്തുലഞ്ഞപ്പോൾ അങ്ങകലെ നീലകുറിഞ്ഞികൾ കൺതുറന്നു ഉദയങ്ങൾ പലതും കടന്നു പോയി പിന്നെ അസ്തമയങ്ങൾ പലതും വീണ്ടുമുദിച്ചു.  മറ്റൊരു വ്യാഴവട്ടം കടന്നുപോകാറായ് വീണ്ടും കുറുഞ്ഞിപൂക്കളുമായ് അവൻ മുന്നിൽ വരുമ്പോൾ അടർത്തിയെടുക്കുന്നൊരാ പൂക്കളിൽ ഒന്നിനെ തരും ഞാൻ നിനക്കായ് ഓർമയിൽ കരുതാനായ്…. മറ്റൊരു കുറിഞ്ഞികാലം...

0

പുഴയുടെ കഥ

  അണയാത്ത മോഹമായ് പുഴ ജനിച്ചു തൻ കാന്തനെ തേടി യാത്ര തിരിച്ചു യാതനയായിരം സഹിച്ചുകൊണ്ടേയവൾ  ദൂരങ്ങൾ താണ്ടി കടലിലെത്തി കടലിനു അനുരാഗം തിരയോടെന്നറിഞ്ഞിട്ട് മറ്റൊരു തിരയായ് അവൾ വേഷമിട്ടു സൂര്യന്റെ താപത്തിൽ മരിച്ചുപോയി പാവം മഴമേഘമായ് വീണ്ടും പുനർജനിച്ചു പല കാതം സഞ്ചരിച്ചവൾ പിന്നെയും കടലിന്നാത്മാവിൽ...

0

പ്രണയത്തിന്റെ സൗന്ദര്യം

    പ്രണയത്തിനൊരു സൗന്ദര്യം ഉണ്ട്…. അത് മനസ്സിലുണ്ടെങ്കിൽ പൂവ് കാറ്റിനോട് കഥകൾ പറയുന്നതായ് തോന്നും മാനം മഴവില്ലിനെ തൊട്ടുരുമ്മി – നിൽക്കാൻ കൊതിക്കുന്നപോലെ തോന്നും പൂക്കൾ ചിരിക്കുന്നതായും നക്ഷത്രങ്ങൾ വിരിയുന്നതായും പുലർകാല മഴയ്‌ക്ക്ശേഷം ഭൂമി – കൂടുതൽ സുന്ദരി ആയതായി തോന്നും മേഘങ്ങൾ നൃത്തം ചെയ്യുന്നതായും...

error: