Category: എന്റെ കവിതകൾ

ഞാൻ കുറിച്ച കവിതകൾ

0

അവസാനത്തെ ഇല

സന്ധ്യ തൻ കുങ്കുമചെപ്പിൽ നിന്നാകാശം സർവ സുമംഗലിയായ നേരം ദളങ്ങൾ കൊഴിഞ്ഞൊരാ, മരുഭൂവിൽ ഏകനായ് നിൽപ്പൂ നിൻ ശിശിരത്തിൻ കാൽവെയ്പ്പിനായ്. ഇവിടെ വസന്തങ്ങൾ പെയ്തിരുന്നു ശിശിരങ്ങൾ ഒളിച്ചു കളിച്ചിരുന്നു മേഘങ്ങൾ വർഷം പൊഴിച്ചിരുന്നു വേനലും വന്നെത്തി പോയിരുന്നു. കണ്ടു രണങ്ങൾ പലതുമിവിടെ കണ്ടു സൗഹൃദ ബന്ധങ്ങളെ തണലിൽ...

0

മകളേ, നിനക്കായ്

  മകളേ, നിനക്കായ് കരുതുന്നു ഞാൻ എൻ കാൽപ്പാടുകൾ പതിഞ്ഞിടാത്തൊരാ വീഥികൾ മകളേ, നിനക്കായ് മൂളുന്നു ഞാൻ എൻ ചുടുനിശ്വാസത്തണലേകാത്തൊരീ ഈണങ്ങളെ നിനക്കായ് പാടുന്ന താരാട്ടു പാട്ടിനോ എൻ മനസ്സിന്റെ ഈണമോ ഒന്നുമില്ല നിനക്കായ് തീർത്തൊരാ സ്വപ്ന സൗധത്തിനും എൻ വീണ നിണപ്പാടുമൊന്നുമില്ല എനിക്കായ് മാത്രം നീ...

0

വാകപ്പൂവ്

  ചില വാകപ്പൂ ചിന്തകൾ വേർപാടിന്റെ തീഷ്ണത ആണോ വാകപ്പൂവുകൾക്ക് ഈ ചോര ചുവപ്പു വർണം നൽകുന്നത്? വർഷമേഘം എത്തുമ്പോഴേക്കും വാകപ്പൂവുകൾ യാത്ര പറയുകയായ് എത്രയോ വേർപാടുകൾക്ക് സാക്ഷിയായികൊണ്ട്!!! മഴയിൽ കുതിർന്നവ കിടക്കുമ്പോൾ എത്രയോ കണ്ണുനീർത്തുള്ളികൾ അവയിൽ പതിഞ്ഞിട്ടുണ്ടാവാം!!!!! മണ്ണോട് അലിഞ്ഞുചേർന്ന ഓരോ വാകപ്പൂവിനും പറയുവാൻ വേർപാടിന്റെ...

0

പുനർജ്ജന്മം

  എന്നോ പോയൊളിച്ച വർഷത്തിൻ ജീവധാരയിൽ തളിർത്തു നിൽക്കുന്നൊരാ പനിനീർ പുഷ്പമേ ഇന്ന് നിനക്ക് പറയുവാൻ കദനങ്ങൾ ബാക്കി ഒപ്പം, കൊഴിഞ്ഞൊരാ ആയിരം കിനാവുകളും. ഒരിക്കൽ നിറമേകിയിരുന്നൊരെൻ മിഴികളി- ലിന്നു നിറയ്ക്കുന്നതോ കണ്ണുനീർ പുഷ്പങ്ങൾ ഏറെ ദൂരം പിന്നിട്ടൊരാ ജീവിത പാതയിൽ നിന്നുണ്ടാവില്ല നിനക്കിനിയൊരു മടക്കയാത്ര ഉണ്ടാവില്ല...

0

വ്യാമോഹം

മനസ്സിൻ തന്തികൾ തൊട്ടുണർത്തീടുവാൻ വരുമെൻ മാനസ രാഗങ്ങൾ ഇനിയെന്നാകിലും എന്ന് വ്യാമോഹിച്ചു ഞാൻ നെയ്തൊരാ സ്വപ്‌നങ്ങൾ അലിയും ജലരേഖപോൽ മിന്നിമാഞ്ഞീടുന്നുവോ? ഇരുളിൻ സാന്ത്വനമേകുമാ മൗനങ്ങൾ മാത്രമേയുള്ളൂ എനിക്കിന്നേക സത്യമായ്. അല്ലാതൊന്നുമില്ലെൻ കരളിന്നാശ്വാസമായ് പെയ്തൊഴിയില്ലൊരു ജലമേഘബിന്ദുവും. ഇല്ല, പ്രതീക്ഷ തൻ മണിച്ചെപ്പിലിനിയൊന്നും ചൊല്ലുവാൻ ശേഷിപ്പൂ യാത്രാമൊഴി മാത്രം ഇല്ല...

0

ആഗ്രഹിപ്പൂ ഞാൻ ആവർത്തനങ്ങൾ

ആഗ്രഹിപ്പൂ ഞാൻ ആവർത്തനങ്ങൾ സന്ധ്യകൾ തൻ ക്ഷണിക സൗന്ദര്യവും ഒരു ഞൊടിയെങ്കിലും വന്നണഞ്ഞെങ്കിലെന്ന് കൊതിപ്പൂ ഞാൻ വെറുതെയെങ്കിലും നഷ്ടമായ മനസ്സിൻ സംഗീതവും ഒപ്പം അതിൻ താളവും ആഗ്രഹിപ്പൂ ഞാൻ ഒരു നിമിഷമെങ്കിലും ആഗ്രഹിപ്പൂ ഞാൻ വെറുതെയെങ്കിലും

0

ഇളംപൂവിനോട്

വിടരും മുമ്പേ കൊഴിഞ്ഞോരിളം പൂവേ ഞാനോ നിന്നുടെ പുനർജനനം പോലെ ഉണരാൻ വെമ്പിയ നിന്നെ മൃതിയുടെ തണുത്ത താഴ്‌വാരങ്ങളിൽ കൊഴിച്ചതും സ്വപ്നങ്ങളെ ഏഴുവർണങ്ങാളാൽ – സ്വരങ്ങൾ ചേർത്ത എന്നെ നിരാശ തൻ മരീചികയിൽ നീർച്ചോല തൻ സ്വപ്നകിലുക്കത്തിൽ ഉപേക്ഷിച്ചതും വിധിയുടെ പല കേളികളിൽ ചിലത്!!! ഉണ്ടായിരുന്നു എനിക്കും...

0

മറക്കില്ലൊരിക്കലും……

മറക്കില്ലൊരിക്കലും കയ്‌പേറെ സമ്മാനിച്ച ആ ദുഃഖസ്മരണകളെ….. ഓർക്കുമെപ്പോഴും ആശകൾ നൽകിപോയ ആ സുന്ദരനിമിഷങ്ങളെ….. കടന്നുപോയീ എങ്കിലും അവശേഷിക്കുന്നു അവ എന്നിൽ നേർത്ത ഒരു ഹിമകണമായ് ഇപ്പോഴും. സ്വപ്നങ്ങളായ് താലോലിക്കുന്നു ഞാനവയെ ഇന്നും, ജീവിതത്തിന്നമൂല്യ മുത്തുകളായ്. സൂക്ഷിക്കും മണിചെപ്പിലൊളിപ്പിച്ച് ഞാനവയെ എൻ ഹൃദയത്തിന് ഉള്ളറകളിൽ എന്നുമെപ്പോഴും മറവിക്കായ് വിട്ടുകൊടുക്കുന്നതെങ്ങനെ...

0

ആവർത്തിച്ചുണർത്തീടുകിലും…….

ഞാൻ കവിത എഴുതിത്തുടങ്ങിയ കാലത്ത് കുറിച്ച വരികൾ…..  നൊമ്പരങ്ങൾ നിറഞ്ഞോരെൻ മനസ്സിൽ വെറുതെ മോഹങ്ങൾ ചില്ലു കൂട്ടുന്നു അവ മീട്ടുന്നു നഷ്ടസ്വപ്നങ്ങൾ തൻ തംബുരുവോ അതോ വീണാരവത്തിൻ പൊട്ടിയ ഈണങ്ങളോ? അവ എന്നിൽ ആരവം ഉയർത്തീടുന്നു ശ്രുതികൾ തൻ താളം തെറ്റിടുന്നു അവ മീട്ടിയ പാഴ് സ്വപ്‌നങ്ങൾ...

0

അന്ത്യനിമിഷം

നിറവേറാനൊരായിരം സ്വപ്‌നങ്ങൾ ബാക്കിയായ്‌ നിൻ മടിയിൽ തലചായ്ച്ചെൻ മിഴികൾ പൂട്ടിയടയ്‌ക്കേണം കൊതിയോടെ നിൻ മിഴികളിൽ ആഴ്‌ന്നിറങ്ങും ആ നിമിഷമതൊന്നിൽ താഴിട്ടുപൂട്ടിയ ഹൃദയതാളുകളിലൊന്നിൽ നീയൊളിച്ചുപിടിച്ച രഹസ്യമത് എനിക്കായി തുറക്കേണം കാലങ്ങളിത്രയായ്‌ എന്നെ നീറ്റിയകറ്റി നീ നിഗൂഢമായ് ആനന്ദിച്ചതോ എന്തിനായ് എന്നോതുവാൻ  എന്നെ ഞാൻ മറ്റൊരു കുമ്പിളിൽ സ്വപ്നമായ് നിൻ...

error: