Category: Malayalam Blog

എന്റെ ചിന്തകളും വാക്കുകളും കുറിയ്ക്കാൻ ഒരിടം

0

അന്യമാണെനിക്കിന്നും…..

കടന്നുപോയ വസന്തങ്ങൾ പലതുണ്ട്… ഒരു ഞൊടിയെങ്കിലും കിതച്ചു നിന്നശേഷം കടന്നുപോയ കഥയതിലൊന്ന് എന്നിലെ വസന്തം കൊഴിഞ്ഞതില്ല എന്ന ഓർമ്മപ്പെടുത്തലുമായി……. വേരുറച്ചുപോയ ശിശിരങ്ങൾ പലതാണ് ഇലകളില്ല പൂക്കളില്ല എങ്ങും ഹിമത്തിൻ ശാന്തതയും മരണത്തിൻ കുളിരും… ഋതുക്കൾ ചേലമാറുമ്പോഴും എനിക്കായ് കരുതുന്ന നിറപൂക്കളൊന്നുമാത്രം മരണത്തെ പുതപ്പിക്കും തൂവെള്ള നിറം! ഋതുക്കൾ...

0

വിവാഹം കഴിപ്പിച്ചയക്കുകയാണോ അവരുടെ ഏറ്റവും വലിയ കടമ?

ഇപ്രാവശ്യത്തെ വനിതയിൽ ഒരു റിയൽ ലൈഫ് ഇൻസിഡന്റ് വായിച്ചു, ഇപ്പോഴും മാഞ്ഞിട്ടില്ല മനസ്സിൽനിന്ന്…… ഒരു കുടുംബത്തിലേക്ക് ചെന്നുകേറിയ ഒരു പെണ്ണിന്റെ ദുർഗതി, അവസാനം അവളെ അവർ കുളത്തിൽ മുക്കി കൊന്നു. ആക്രമണങ്ങൾ ഒക്കെ അറിഞ്ഞിട്ടും വീട്ടുകാർ ഒന്നുംചെയ്തില്ല, അവളെ അവൻ ഉപേക്ഷിക്കുമെന്നു ഭയന്ന്. അവൾക്കും കുഞ്ഞുങ്ങൾക്കും ചിലവിനുകൊടുക്കാൻ...

0

യാത്രകളും മടക്കയാത്രകളും

“ചില അനുഭവങ്ങൾ പകർന്നു നൽകാൻ വേണ്ടി മാത്രം ചില യാത്രകൾ, പിന്നീടുള്ള ജീവിതകഥയുമായ് യാതൊരു ബന്ധവുമില്ലാത്തവ….” “ചില യാത്രകൾ അങ്ങനെയാണ് ഒരു മടക്കയാത്ര ഉണ്ടാവില്ല…….” “ഒരു മടക്കയാത്ര ഉണ്ടാവില്ലിനി ഇടറി വീണൊരാ പാതയിൽ പൊലിഞ്ഞതോ ഒരായിരം സങ്കല്പങ്ങൾ !!!” “മടക്കയാത്ര എളുപ്പമാണ്, പോയ വഴികൾ ഓർമയുണ്ടെങ്കിൽ…….” “മായുന്ന...

0

ചെറുവള്ളിയിൽ വാഴും ജഡ്ജി അമ്മാവൻ വീണ്ടും വാർത്തകളിൽ നിറയുന്നു

ചെറുവള്ളിയിലെ ജഡ്ജി അമ്മാവന്റെ അമ്പലം ഇടയ്ക്കിടെ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട് വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ. കഴിഞ്ഞ വർഷം ഒക്ടോബറിൽ വളരെയേറെ പൊതുജന ശ്രദ്ധ ആകർഷിച്ചിരുന്നു. അതെപ്പോഴും അങ്ങനെയാണല്ലോ, മതവും വിശ്വാസവും കൂടിക്കുഴഞ്ഞു വരുമ്പോൾ ശ്രദ്ധ നേടുക സ്വാഭാവികം. ശബരിമലയിൽ സ്ത്രീ പ്രവശേനത്തിനായുള്ള ഹർജിക്ക് സുപ്രീം കോടതിയുടെ വിധി...

0

അമിതാഭ് ബച്ചന്റെ ഡോൺ – നിങ്ങൾക്കറിയാമോ ഈ വിശേഷങ്ങൾ?

1978 ഇൽ ഒരുപാട് സാമ്പത്തിക വിജയം നേടിയ മൂവി ആണ് ഡോൺ. ഒരു ക്ലാസിക് മൂവി ആയി ഇന്നറിയപ്പെടുന്ന ഈ മൂവിക്ക് പിന്നിൽ അവിശ്വസനീയമായ ഒരുപാട് കഥകൾ ഉണ്ട്. അവയിൽ ചിലത് ഇവിടെ കുറിക്കുന്നു. 1. സിനിമാട്ടോഗ്രാഫർ നരിമാൻ ഇറാനിയെ ഒരു സിനിമ എടുത്തതിന്റെ സാമ്പത്തിക തകർച്ചയിൽ...

0

രമണൻ എന്ന മഹാകാവ്യത്തിലൂടെ അമരത്വം നേടിയ ഇടപ്പള്ളി രാഘവൻ പിള്ള

നാളെ മലയാളത്തിന്റെ പ്രിയകവി ഇടപ്പള്ളി രാഘവൻ പിള്ള മരിച്ചിട്ട് 81 വർഷം തികയുന്നു. നഷ്ടപ്രണയത്തിനു ബദലായ് സ്വന്തം ജീവനെ ഹോമിച്ച് പ്രണയിക്കുന്നവരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കവി. കാലങ്ങൾക്കിപ്പുറവും മനുഷ്യ നയനങ്ങളെ ആർദ്രമാക്കാൻ കഴിയുന്നതാണ് ഇടപ്പള്ളിയുടെ കരളലിയിക്കുന്ന പ്രണയകഥ. രമണൻ എന്ന ആട്ടിടയനിലൂടെ മഹാകവി ചങ്ങമ്പുഴ സ്വന്തം...

0

പല പ്രശ്നങ്ങൾ

“പലപ്പോഴും നമ്മൾ ചിന്തിക്കുന്ന ഗൗരവം കാണില്ല പല പ്രശ്നങ്ങൾക്കും” “പലപ്പോഴും നമ്മൾ ചിന്തിക്കുന്ന വലിപ്പം കാണില്ല പല പ്രശ്നങ്ങൾക്കും. കടുക് മണി പ്രശ്നങ്ങളെ അമ്പലമണിയുടെ ശബ്ദം പോലെ വലുതാക്കാൻ നമ്മൾ മിടുക്കരാണ്” “ജീവിതം അത്ര സീരിയസ് ആയി കാണേണ്ട ആവശ്യമുണ്ടോ? ബാല്യത്തിന്റെ കുട്ടികളിയും നിഷ്കളങ്കതയും ‘പക്വത’യുടെ പേരിൽ...

0

ആകാശം

“ഒന്ന് നോക്കിയാൽ ആരെയും കൂസാതെ ഒരു താങ്ങും തണലുമില്ലാതെ നിൽക്കുന്ന ആകാശത്തെ കണ്ടുപഠിക്കണം. ഇടിവെട്ടിയാലും മഴ പെയ്താലും കുലുങ്ങില്ലവൻ” “ഒന്ന് നോക്കിയാൽ ആരും തൊട്ടിട്ടില്ലാത്ത മായ പോലെയാണ് ആകാശം. പക്ഷെ ഒരിക്കലും എത്തിച്ചേരാൻ കഴിയാത്ത അകലങ്ങളിൽ അതിനൊരു രൂപം ഉണ്ടെങ്കിലോ. മനുഷ്യന് എത്തിച്ചേരാൻ കഴിയാത്തതൊന്നും ഇല്ലാ എന്ന്...

0

എഴുത്തുകാരനും വാക്കുകളും

“നല്ല എഴുത്തുകളിലൂടെ  മനുഷ്യ മനസ്സുകളുടെ ചിന്തകളെ മാറ്റിമറിക്കാനും എഴുത്തുകാരന് കഴിയും, അവനെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കാനും” “ഒരു എഴുത്തുകാരന്റെ ആത്മാവ് ആണ് അയാളുടെ വരികൾ….” “ഒരു എഴുത്തുകാരന്റെ വേദനയിൽ ജനിക്കുന്ന കുഞ്ഞാണ് അവന്റെ വരികൾ. മോഷ്ടിക്കുന്നവർ അറിയില്ല പോറ്റമ്മ ഒരിക്കലും പെറ്റമ്മ ആവില്ല, ആ കുഞ്ഞുകണ്ണുകൾ...

0

രാത്രിയും സഖിയാം നിദ്രയും

“നിദ്രയെ കാത്തുള്ള ഇരിപ്പ്….. “ “ഇനി ഒരു പകലിനായുള്ള നീണ്ട കാത്തിരിപ്പ്. നക്ഷത്രങ്ങൾ രാവിന് കാവലിരിക്കുമ്പോൾ ഞാൻ രാവിൽ പൂക്കും നിശാഗന്ധിയായ് സ്വപ്നം കണ്ടുറങ്ങട്ടെ “ “എനിക്കൊന്നുറങ്ങണം  നീയില്ലാത്ത ഒരു ലോകത്തേക്ക് മടങ്ങാനായി നീ തന്നെ വേദനകളെ സ്വാതന്ത്രരാക്കി കൊണ്ട് നീ കാണാത്ത അകലങ്ങളിൽ എത്തിച്ചേരാൻ” “വിരിഞ്ഞു...

error: