അമിതാഭ് ബച്ചന്റെ ഡോൺ – നിങ്ങൾക്കറിയാമോ ഈ വിശേഷങ്ങൾ?

1978 ഇൽ ഒരുപാട് സാമ്പത്തിക വിജയം നേടിയ മൂവി ആണ് ഡോൺ. ഒരു ക്ലാസിക് മൂവി ആയി ഇന്നറിയപ്പെടുന്ന ഈ മൂവിക്ക് പിന്നിൽ അവിശ്വസനീയമായ ഒരുപാട് കഥകൾ ഉണ്ട്. അവയിൽ ചിലത് ഇവിടെ കുറിക്കുന്നു.

1. സിനിമാട്ടോഗ്രാഫർ നരിമാൻ ഇറാനിയെ ഒരു സിനിമ എടുത്തതിന്റെ സാമ്പത്തിക തകർച്ചയിൽ സഹായിക്കാൻ മുഖ്യ അഭിനേതാക്കൾ കാശു വാങ്ങാതെ അഭിനയിച്ച സിനിമ ആണ് ഡോൺ.

2. കടത്തിൽ നട്ടംതിരിഞ്ഞ നരിമാൻ ഭാഗ്യപരീക്ഷണം പോലെ എടുത്തതാണ് ഡോൺ. പക്ഷെ സിനിമ റിലീസ് ആകുംമുമ്പേ നരിമാൻ മരിച്ചു, സിനിമയുടെ ചരിത്രവിജയം കാണാൻ കഴിയാതെ.

3. അതിലും വലിയ അത്ഭുതം, പുതുമുഖ സംവിധായകൻ ചന്ദ്ര ബാരോട് ചെയ്ത, ഒരു വൻവിജയം കൊയ്ത മൂവി ആയിരുന്നു ഡോൺ. എന്നാൽ അടുത്ത മൂവി ചെയ്യുന്നത് 13 വർഷങ്ങൾക്ക് ശേഷം. പിന്നെ ചെയ്ത മൂന്നു സിനിമകളും ആരും കണ്ടില്ല എന്ന് തന്നെ പറയേണ്ടതായ് വരും.

4. ഒരുപാട് കഷ്ടപാടുകൾക്കപ്പുറവും തീയേറ്ററിൽ റിലീസ് ചെയ്തപ്പോൾ ഫ്ലോപ്പ് എന്ന് ആദ്യം എഴുതിത്തള്ളിയ മൂവി ആയിരുന്നു അമിതാഭ് ബച്ചന്റെ ഡോൺ. റിലീസിന് ശേഷം കൂട്ടിച്ചേർത്ത ‘പാൻ ബനാറസ്‌വാലാ’ എന്ന ഗാനമായിരുന്നു സിനിമയെ കരയ്ക്കടിപ്പിച്ചത്. 

5. ദേവ് ആനന്ദിന്റെ ബനാറസി ബാബു എന്ന ചിത്രത്തിന് വേണ്ടി ചിത്രീകരണം വരെ പൂർത്തിയാക്കിയ പാട്ടായിരുന്നു ‘പാൻ ബനാറസ്‌വാലാ’. മനോജ് കുമാറിന്റെ നിർദേശപ്രകാരമായിരുന്നു അത് ഡോണിൽ ചേർത്തത്. ഒടുവിൽ ബനാറസി ബാബുവിനെക്കാളും ചരിത്രവിജയം നേടി.

6. ബനാറസി ബാബു എന്ന മൂവിക്ക് വേണ്ടി കല്യാൺജി-അനന്ദ്ജി ചിട്ടപ്പെടുത്തിയ പാട്ടാണ് ‘പാൻ’. ദേവ് ആനന്ദ് അത് വേണ്ടന്നു വച്ചപ്പോൾ ഡോൺ മൂവി റിലീസിന് ശേഷം കൂട്ടിച്ചേർക്കുകയായിരുന്നു. അത് ആ സിനിമയുടെ ചരിത്രം തന്നെ മാറ്റി മറിച്ചു.

7. ആർക്കും വെണ്ടായിരുന്ന ഒരു സ്ക്രിപ്റ്റ്, ആർക്കും വേണ്ടാത്ത ഒരു പാട്ട്, മൂന്നര വർഷത്തെ പ്രയത്നം. Cult classic status നേടാൻ കഴിഞ്ഞ മൂവി ആണ് ഡോൺ.

8. സെലിബ്രിറ്റി ഡോൺ ഹാജി മസ്താന്റെ ബോഡി ലാംഗ്വേജ് ആണ് ഡോണിന് വേണ്ടി ബച്ചൻ അനുകരിച്ചത്. ദീവാർ മൂവിയും മസ്താന്റെ ശരിക്കുള്ള ജീവിതത്തിന്റെ ഇൻസ്പിറേഷൻ ആയിരുന്നു. 

9. ഡോൺ മൂവി പോലുള്ള പല ബ്ലോക്ക് ബസ്റ്റർ അമിതാഭ് ചിത്രങ്ങളും അരങ്ങു വാണിരുന്ന എഴുപതുകളിൽ നായകവേഷം ചെയ്തിരുന്ന അമിതാഭിനെക്കാളും പ്രതിഫലം പറ്റിയിരുന്നത് വില്ലൻ വേഷം ചെയ്ത പ്രാൺ ആയിരുന്നു. ഒടുവിൽ സിനിമ വിജയിച്ചപ്പോൾ കൂടുതൽ പ്രതിഫലം വാങ്ങിച്ചതും പ്രാൺ തന്നെ.

10. വളരെ ചെറിയ ബജറ്റ് കൊണ്ട് നിർമിച്ച ചിത്രമാണ് ഡോൺ, അവിശ്വസനീയമെന്ന് തോന്നാം. ചെലവ് ചുരുക്കലിന്റെ ഭാഗമായി ക്ലൈമാക്സിലെ സെമിത്തേരി സെറ്റ് ഇട്ട് ചെയ്തപ്പോൾ ദൃശ്യമായ കല്ലറകൾക്ക് നൽകിയ പേരുകൾ അണിയറ പ്രവർത്തകരുടേതായിരുന്നു.

സാമ്പത്തികമായി തകർന്ന സുഹൃത്തിനെ സഹായിക്കാൻ ഒരുകൂട്ടം സുഹൃത്തുക്കൾ ഐക്യത്തോടെ ചെയ്ത ഈ സംരംഭം ശരിക്കും അഭിനന്ദനം അർഹിക്കുന്നു, സുഹൃത്തു മരിച്ചിട്ടും ആ പ്രൊജക്റ്റ് കൈവിടാതെ, പ്രതിഫലം കൈപറ്റാതെ റിലീസ് വരെ ഒപ്പം ആത്മാർത്ഥതയുള്ള കൂട്ടുകാരും. ഈ ചിത്രത്തിന്റെ വിറ്റുവരവ് കൊണ്ട്, നരിമാൻ ഇറാനി മുമ്പ് ചെയ്ത ചിത്രത്തിന്റെ മുഴുവൻ കടവും വീട്ടാൻ ഭാര്യക്ക് കഴിഞ്ഞു എന്നത് ഇതിനൊപ്പം കൂട്ടിവായിക്കാം. സുഹൃത്തിനു വാക്കുകൊടുക്കുമ്പോൾ അമിതാഭ് ഒരു വലിയ സ്റ്റാർ അല്ലായിരുന്നു. പക്ഷെ ഡോൺ പുറത്തു വന്നപ്പോഴേക്കും അദ്ദേഹം ബോളിവുഡ് സാമ്രാജ്യം കീഴടക്കി കഴിഞ്ഞിരുന്നു എന്നതാണ് സത്യം!

Read the topic in detail here: Pan Banaraswala – A song that changed the destiny of a film.

 

(Visited 64 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: