അനിയത്തികുട്ടിക്ക് ഒരു തുറന്ന കത്ത്

എന്റെ അനിയത്തികുട്ടിക്ക്  

അനിയത്തികുട്ടി എന്ന് പറഞ്ഞത് തന്നെയാണ്, ഈ കാണിച്ച ചങ്കൂറ്റത്തിന്. പെൺകുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾക്ക് അവർ തന്നെ പോരാടണം, അല്ലാതെ മറ്റാരെയും പ്രതീക്ഷിച്ചിരിക്കരുത്. കുട്ടി ഇതെല്ലാം TL – ൽ തുറന്നുപറഞ്ഞതിന് പ്രശംസ അർഹിക്കുന്നു, പക്ഷെ അവന്റെ പേരുകൂടി തുറന്നു പറയണമായിരുന്നു. ആ വിട്ടുപോയ കണ്ണികൾ ഞാൻ പൂരിപ്പിക്കുകയാണ്…. ഇനി എനിക്ക് മൗനിയാവാൻ കഴിയില്ല, എങ്കിൽ അത് മനസാക്ഷികുത്താവും.

 
കാരണം ഈ പറഞ്ഞ രണ്ടുവാക്കുകൾ കൊണ്ട് അവൻ നന്നാവുമെന്നും നല്ല വഴിക്കു ചിന്തിക്കുമെന്നും ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ കഴിയണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഇനി ഒരു പെൺകുട്ടിയും വഞ്ചിക്കപെടാൻ പാടില്ല, ഇനിയും അനേകായിരം സ്റ്റെഫിമാർ ജനിക്കാം, പുതിയ നാമങ്ങൾ സ്വീകരിക്കാം, പുതിയ വഞ്ചനകളുടെ കഥകൾ വായ്പ്പാട്ടുപോലെ TL വഴി യാത്രകൾ തുടരാം. സമൂഹത്തോട് പ്രതിബദ്ധത കുറച്ചെങ്കിലും ഉണ്ടെന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. വാക്കുകളിലൂടെ പ്രതികരിക്കുന്ന ഒരു സാധാരണ മലയാളി. അതിനാൽ ഇവിടെയും രണ്ടുവാക്ക് പറയണമെന്ന് തോന്നി.   
 
കഴിഞ്ഞ അഞ്ചുവർഷം ഓൺലൈൻ എഴുത്തുവഴി ചെറിയ വരുമാനം കണ്ടെത്തുന്ന ഒരു വീട്ടമ്മയാണ് ഞാൻ. പേരിനു പറയാൻ രണ്ട്-മൂന്നു പ്രൊഫഷണൽ ഡിഗ്രിയൊക്കെ ഉണ്ടെങ്കിലും അതുമായി ഒരു ബന്ധവുമില്ലാത്ത എഴുത്തിന്റെ വഴി തിരഞ്ഞെടുത്തവൾ. ജോലിയുടെ ഭാഗമായി എനിക്ക് ഒരുപാട് ഓൺലൈൻ സുഹൃത്തുക്കളെ സമ്പാദിക്കാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും മലയാളികളെ അടുത്തറിയുന്നത് വെറും രണ്ട് മാസം മുമ്പ്, സന്ധ്യാരാഗം എന്ന പേര് ട്വിറ്ററിൽ സ്വീകരിച്ചത് മുതൽ. എങ്കിലും അറപ്പ് തോന്നുന്ന പല കാഴ്ചകളും കാണാൻ കഴിഞ്ഞു എനിക്ക് ഈ ചുരുങ്ങിയ കാലയളവിൽ.
 
ഒരു കുട്ടിയുടെ അമ്മ ആയതിനാലാവാം ചേച്ചി എന്ന് തന്നെയാണ് പരിചയപെട്ടവരിൽ കൂടുതൽപേരും എന്നെ വിളിച്ചത്, പെരുമാറുന്നതും അങ്ങനെ തന്നെ. അതിൽ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷെ ഞാൻ കൂട്ടുകാരാക്കിയ ചിലരുടെ സ്വഭാവം എന്നെ അത്ഭുതപ്പെടുത്തി എന്നുതന്നെ പറയാം. 
 
ഒരാളുടെ കാര്യം എനിക്ക് എടുത്തുപറഞ്ഞേ പറ്റൂ. എന്നെ ചേച്ചി എന്ന് വിളിക്കുന്ന ഒരു ‘മാന്യൻ’ തന്നെയാ. പരിചയപ്പെട്ട നാളുകളിൽ ഒരിക്കൽ അവനെന്നോട് പറഞ്ഞു, “എനിക്ക് ചേച്ചി ഇല്ല. അതുകൊണ്ട് ചേച്ചി ഇനി കൂടുതൽ ആരെയും അനിയന്മാർ ആക്കേണ്ട, ഇപ്പൊ ഉള്ളവർ മതി.” ചേച്ചിയുടെ സ്നേഹം പകുത്തുപോകാൻ ആഗ്രഹിക്കുന്നില്ല എന്നാണു അവൻ ഉദ്ദേശിച്ചത്. പക്ഷെ ആ അനുജൻ പിന്നീട് എന്നോട് പറഞ്ഞ കള്ളങ്ങൾ ഒരു കടലോളം ഉണ്ട്. ചിലത് ഞാൻ ഇവിടെ കുറിക്കുന്നു.
 
MCA കഴിഞ്ഞു, പക്ഷെ മുംബെയിൽ HDFC ബാങ്കിൽ അക്കൗണ്ട്സ് മാനേജർ ആയി ജോലി നോക്കുന്നു. ആദ്യം പറഞ്ഞു, ഒരു അനുജത്തി ഉണ്ട്, അവളുടെ കല്യാണം കഴിഞ്ഞേ ഉള്ളൂ കല്യാണമെന്ന്‌. പറഞ്ഞ പ്രായം ഇരുപത്താറോ ഇരുപത്തെട്ടോ. പിന്നീടൊരിക്കൽ എന്നെ അത്ഭുതപ്പെടുത്തികൊണ്ട് ഒരു കാര്യം പറഞ്ഞു, “എനിക്ക് കല്യാണം കഴിഞ്ഞു. 31 വയസ് ഉണ്ടെനിക്ക്. പക്ഷെ ആർക്കും അത് ഇവിടെ അറിയില്ല വളരെ അടുത്ത സുഹൃത്തുക്കൾക്കുപോലും, അതുകൊണ്ട് ആരോടും പറയരുത്.” നമ്മൾ തമ്മിൽ അത്ര പരിചയമൊന്നുമില്ലാത്തതുകൊണ്ട് എനിക്ക് അവിശ്വസനീയമായി തോന്നി, “എന്തുകൊണ്ട് എന്നോട് മാത്രം പറഞ്ഞു?”
 
എന്നെ വിശ്വസിപ്പിക്കാൻ ഫേസ്ബുക്കിൽ നിന്നും ഭാര്യയുടെ ഒരു ഫോട്ടോ അയച്ചുതന്നു, പക്ഷെ അവന്റെ മുഖം blurred ആക്കി. ഫോട്ടോ കണ്ട ഉടനെ ഞാൻ ചോദിച്ചു, “നിന്നെക്കാളും പ്രായക്കൂടുതൽ ഉണ്ടോ? നിന്റെ അവ്യക്തരൂപം കണ്ടിട്ട് ഒരു പ്ലസ്-ടു വിദ്യാർത്ഥിയെ പോലെയുണ്ട്”. എനിക്ക് കിട്ടിയ മറുപടി “അല്ല എന്നെക്കാളും മൂന്നു വയസ് ഇളയതാണ്”. (ഈ ഡയലോഗ് വായനക്കാരൻ ഒന്ന് ഓർത്തുവച്ചാൽ നന്നായിരിക്കും). അവൻ തുടർന്ന്, എന്റെ കഥയെല്ലാം ഈ വ്യക്തിയോട് ചോദിച്ചോളൂ, പറഞ്ഞുതരും. (ആ വ്യക്തിയുടെ പേര് ഞാൻ ഇവിടെ എഴുതി ചേർക്കുന്നില്ല)
 
ഞാൻ അറിഞ്ഞത്, അവന്റെ പ്രണയവിവാഹമായിരുന്നു. പത്തോ അതിൽ കൂടുതലോ വർഷങ്ങൾ പ്രേമിച്ചുനടന്ന വ്യക്തി. ആദ്യപ്രസവത്തിൽ ഭാര്യ മരിച്ചു. കുട്ടിയും മരിച്ചു, ആൺകുഞ്ഞായിരുന്നു. എന്റെ ഉള്ളമൊന്നു പിടഞ്ഞു, ചിരിയോടെ ക്യാമറ കണ്ണുകളിൽ നോക്കിയിരിക്കുന്ന ആ വ്യക്തി ഇന്ന് ജീവിച്ചിരിക്കുന്നില്ല എന്ന സത്യം. ആ ഫോട്ടോ ഞാൻ വീണ്ടും എടുത്തു നോക്കി. ഞാൻ പക്ഷെ അവനോട് ഒന്നുംചോദിച്ചില്ല, അറിഞ്ഞതായി ഭാവിച്ചുമില്ല. ഗ്രൂപ്പ് ചാറ്റുകൾ പതിവുപോലെ ആഘോഷങ്ങളാക്കി. 
 
പിന്നീടൊരിക്കൽ അറിഞ്ഞു അവൻ പ്രണയം പറഞ്ഞു പറ്റിച്ച ഒരു പെൺകുട്ടിയുടെ കഥ, അവൻ പ്രേമാഭ്യർത്ഥനകൾ ട്വീറ്ററിൽ നടത്തിയ പല കഥകൾ. മരിച്ചത് കാമുകി ആണെന്നും പറഞ്ഞു അവൻ എന്റെ സുഹൃത്തുക്കളിൽ ഒരാളോട്. അവൻ 20-21 വയസ് മാത്രമുള്ള ഒരു കമ്പ്യൂട്ടർ വിദ്യാർത്ഥി എന്ന് ഞാൻ അറിഞ്ഞു. പക്ഷെ എന്നെ ഏറ്റവും ഞെട്ടിച്ചത് അതൊന്നും അല്ല. അവൻ ഭാര്യയുടെ എന്ന് എനിക്ക് കാണിച്ചു തന്ന ചിത്രം ജീവിച്ചിരിക്കുന്ന സ്വന്തം അമ്മയുടേത് !!!! അവരുടെ ഫേസ് ബുക്ക് പേജിൽ നിന്നും ഞാൻ മനസിലാക്കിയത്, അവരുടെ കല്യാണം കഴിഞ്ഞത് 1996 ൽ. ഞാനും ഒരു അമ്മയാണ്, ഒരു പെൺകുട്ടിയുടെ അമ്മ. ഒരമ്മയും അത് സഹിക്കില്ല, അവന്റെ ഈ തമാശ. അവൻ പറഞ്ഞു ഞാൻ സത്യം അറിഞ്ഞിരുന്നെങ്കിലും ഒരുപക്ഷെ ഞാൻ ക്ഷമിച്ചേനേ, അറിയില്ല.
 
ഗ്രൂപ്പിൽ വന്ന് വീണ്ടും പല കള്ളങ്ങൾ ആവർത്തിക്കുന്നത് കണ്ട് ഒരുനാൾ പൊട്ടിത്തെറിച്ചു. MCA ക്ക് ഏതാ ഫൈനൽ പ്രൊജക്റ്റ് ചെയ്തതെന്ന് ചോദിച്ചു. എന്റെ ബേസിക് ക്വാളിഫിക്കേഷൻ അതായതുകൊണ്ട് വളരെ ലളിതമായ ഒരു ചോദ്യം. പക്ഷെ അവൻ മുങ്ങി. പിന്നീടൊരിക്കൽ അവൻ ഗ്രൂപ്പിൽ വന്നപ്പോൾ ചോദിച്ചു, നീ എത്രനാളായി ഓൺ-റോൾ ആയിട്ട് എന്ന്. അപ്പോൾ കിട്ടിയ മറുപടി 2 വർഷമെന്ന്. ഞാൻ ഉടനെ ചോദിച്ചു, ‘നിനക്ക് ഏഴുവർഷം HDFC-ൽ ജോലി, അതുകൂടാതെ കുറച്ചുകാലം Axis ബാങ്കിൽ. എന്നിട്ടും ഓൺറോൾ ആയത് വെറും രണ്ടുവർഷം മുമ്പ്????’ അവൻ എന്നോട് പറഞ്ഞ പ്രായം, അവന്റെ ഉത്തരങ്ങൾ എല്ലാം പൊരുത്തക്കേടുകൾ. MCA project ന്റെ കാര്യം വീണ്ടും ചോദിച്ചപ്പോൾ മുങ്ങി. എന്റെ ഭർത്താവ് പതിമൂന്നു വർഷം പ്രൈവറ്റ് ബാങ്ക് സെക്ടർ ജോലി നോക്കിയതുകൊണ്ട് അത്യാവശ്യം കാര്യങ്ങൾ എനിക്കറിയാം, പിന്നെ IGNOU MBA Management Program (HR) ഞാൻ ചെയ്തിട്ടുണ്ട്. 
 
അവന്റെ കള്ളത്തരങ്ങൾ എല്ലാം അപ്പോൾ തന്നെ പിടിക്കപ്പെട്ടു. പക്ഷെ ഞാൻ അതിന്റെ പുറകെ പോയില്ല. പെട്ടെന്ന് വായിച്ചുതീർക്കാൻ കുറച്ചു കാര്യങ്ങൾ ഒഴിവാക്കിയിട്ടുമുണ്ട്. ഈ സോഷ്യൽ മീഡിയയിൽ ഞാൻ സാക്ഷിയായ ചിലകാര്യങ്ങൾ ഷെയർ ചെയ്യണമെന്ന് തോന്നി. അനിയത്തികുട്ടിയെ പോലെ ഒരുപാടുപേർ ഇതുവായിക്കും എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. വെറുതെ വായിച്ചുകളയാൻ വേണ്ടി മാത്രം എഴുതിയതല്ല ഞാൻ, മറ്റൊരാളുടെ അനുഭവം എനിക്കും വന്നുചേരാം എന്ന് ഓരോരുത്തരും ചിന്തിക്കാൻ. ചില ‘സ്റ്റെഫി’മാർക്കെങ്കിലും ഒരു പാഠം പറഞ്ഞു  കൊടുക്കുവാൻ. പലപ്പോഴും നമ്മുടെ നിശ്ശബ്ദതയാണ് ഇവർക്ക് വളം വച്ചുകൊടുക്കുന്നത്. കുറച്ചുപേരെങ്കിലും ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ ഇനിയും കൂടുതൽ പേർ ഇത്തരം തെറ്റുകളിലേക്ക് വഴുതിവീഴാം.
 

അനിയത്തികുട്ടി ചെയ്തതുപോലെ പല പെൺകുട്ടികളും മുന്നോട്ട് വരണം എന്നാണ് എനിക്ക് പറയാനുള്ളത്. അവിവാഹിതരായ പെൺകുട്ടികൾ മാത്രമല്ല മധ്യവയസ്കരായ ഭാര്യമാർ വരെ സൂക്ഷിക്കണം ഇത്തരക്കാരെ. ഒരുപക്ഷെ നാളെ ഈ ഹാൻഡിലും പേരും ഐഡിയുമെല്ലാം ട്വിറ്ററിൽ നിന്നും അപ്രത്യക്ഷമാവാം. നാളേയ്ക്ക് മാറ്റിവച്ചാൽ പിന്നീടൊരിക്കൽ എനിക്കിത് പറയാനുള്ള അവസരം കിട്ടി എന്നുവരില്ല. സ്ക്രീൻ ഷോട്ടുകൾ തെളിവായി സമർപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ പറഞ്ഞ വാക്കുകളിൽ ഒരു ശതമാനം പോലും കള്ളമില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവും, അത് ആരെക്കാളും ആ വ്യക്തി മനസിലാക്കുന്നുമുണ്ട്. എനിക്കതു മതി.

പ്രായം അറിയാൻ ആഗ്രഹിക്കുന്ന അനുജന്മാർ, കൂടെ നിന്ന് ചതിക്കുന്ന കൂടപിറപ്പുപോലുള്ളവർ, വിവാഹിതരായ സ്ത്രീകളോട് മാത്രം ചങ്ങാത്തം കൂടുന്നു അവിവാഹിതനായ മധ്യവയസ്‌കൻ….. കാണാതെ കണ്ടു ഞാൻ രസകരമായ ഒരുപാട് മുഖങ്ങൾ ഈ ട്വീറ്ററിൽ ഈ ചുരുങ്ങിയ കാലയളവിൽ. എന്നെ ഏറ്റവും വേദനിപ്പിച്ചത് ഈ കഥകളിലെ വ്യക്തികളെല്ലാം വിദ്യാസമ്പന്നർ എന്ന് ലോകം വാഴ്ത്തുന്ന മലയാളികൾ അല്ലേ എന്ന ദുഃഖസത്യം. പുതിയ അനുഭവ കഥകളുമായി ഞാൻ എത്താം… അത് പിന്നൊരിക്കലാവട്ടെ……

 
എന്ന് സ്വന്തം
സന്ധ്യ ചേച്ചി   
 

പ്രിയ അനിയനോട് ഒരു വാക്ക്

ഇന്നും DM ൽ വന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ പറയരുത് എന്ന ഒരു വാക്ക് . ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ചേച്ചിയുടെ നല്ല വാക്കായി കണ്ട് നല്ലൊരു കുട്ടിയായ് വരണം, നിനക്ക് നല്ലത് വരട്ടെ. ദൈവം നിന്റെ മനസ്സിൽ നല്ല ചിന്തകൾ മാത്രം നിറയ്ക്കട്ടെ എന്ന പ്രാർത്ഥനയോടെ സ്വന്തം ചേച്ചി   

 
 
(Visited 1,707 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

21 Responses

 1. Rinu says:

  Cheychi ennu athma vishwasathodey vilikatey…Oru chooshanathinu irayaya penkuttikalku oru valiya dairyamanu ee ezhuthukal …super

 2. Praveen says:

  Wel said Chechi…

 3. Unknown says:

  സ്വന്തം അമ്മയുടെ ഫോട്ടോ ഭാര്യയുടേത് എന്ന് പറഞ്ഞ് കാണിക്കാന്‍ അറപ്പ് തോന്നാത്ത അവനാണോ നന്നാവാന്‍ ??? ഉപദേശം മാത്രം പോരായിരുന്നു, സുപ്രീം കോടതിയെ പോലെ ഒരു തയ്യല്‍ മെഷീനും പതിനായിരം രൂപയും പാരിതോഷികമായി നല്‍കണം എന്നാണ് എന്‍റെ അഭിപ്രായം!!!

 4. Praveen says:

  എനിക്കുമുണ്ട് ട്വിട്ടറിൽ നിന്ന് കിട്ടിയ കുറേ കുഞ്ഞനിയത്തിമാർ. (Am not an anony tweep, പ്രിയാമണീടെ അനിയൻ എന്നാണ് അവിടെ അറിയപ്പെടുന്നത്).ആരേയും ഞാൻ അങ്ങോട്ട് ചെന്ന് പെങ്ങളാക്കിയതല്ല.എന്നെ അറിഞ്ഞും മനസിലാക്കിയും കഴിഞ്ഞപ്പൊ അവർ തന്നെ എന്നെ അവരുടെ ഏട്ടനാക്കിയതാണ്. Not as virtual life brother, But As their own brother in real life. ഏട്ടൻ്റെ സ്ഥാനത്ത് നിന്ന് സ്നേഹിക്കയും അതേപോലെ തെറ്റുകണ്ടാൽ ശകാരിക്കയും എല്ലാം ചെയ്യാറുണ്ട്.പലപ്പോഴും ചേച്ചി ചെയ്തപോലെ അവരെ ഉപദേശിച്ചിട്ടുമുണ്ട്.
  ഇവനെ പോലെ കഴുകൻകണ്ണുകളുമായി ചതിക്കുഴികളുമായി നിക്കണ ഞരമ്പുരോഗികൾ കാരണം ആൺവർഗം ഒന്നടങ്കം നാണംകെടുകയാണ്. ആരും അവർക്കെതിരെ പ്രതികരിക്കാതിരിക്കുന്നതാണ് ഇത്തരക്കാരുടെ പ്രചോദനം. ചേച്ചി ഒരാളെങ്കിലും പ്രതികരിച്ചതിൽ സന്തോഷമുണ്ട്. May God bless you always…

 5. Sandhya Rani says:

  Thank You dear. Enikk onne parayaanullu…. Prethikarikkanam namukk kazhiyunna reethiyil… Athaanu ettavum nalla method

 6. Sandhya Rani says:

  ningalude support aanu ente dairyam. Thank you… Koode nilkkanam. Atreye ulloo ee pengalkk parayaan 🙂

 7. ചേച്ചിയെ എനിക്ക് പരിചയമില്ല…!!
  കഴിഞ്ഞ രണ്ട് വര്‍ഷമായ് ഈ സ്റ്റെഫിന്‍ .പി.അനിലെന്ന ചെന്നായയെ തേടി അലയുകയാണ് ഞാനും എന്‍റെ ചില സുഹൃത്തുക്കളും… കുറേ കാലമായ് ഇവന്‍ യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നില്ല..അങ്ങിനെയിരിക്കെ ഈ അടുത്തിടെയാണ് എറണാകുളത്തുുള്ള ഒരു കുട്ടിയെ ഇവന്‍ പരിചയപ്പെട്ടതും അടുത്തതും.. കസിന്‍റെയും കസിന്‍റെ വൈഫിന്‍റെയും ഫോട്ടോ കാണിച്ചാണ് ആ കുട്ടിയോടടുത്തത്… വൈഫ് മരിച്ചുപോയെന്നും പറഞ്ഞായിരുന്നു സെന്‍റിയടിക്കല്‍… എന്തോ ഭാഗ്യത്തിന് ആ കുട്ടിയിപ്പോള്‍ സത്യാവസ്ത്ഥകള്‍ തിരിച്ചറിഞ്ഞ് പിന്മാറി…!!!
  രണ്ട് ദിവസം മുന്‍പ് ഇവന്‍റെ അഡ്രസ്സ് ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്… ഈ വരുന്ന റമളാന് ഞാന്‍ നാടെത്തിയാലാദ്യം പോകുന്നതും അങ്ങോട്ട് തന്നെ… !!
  ആര്‍ക്കെങ്കിലും ഇവന്‍റെ വേറെന്തെങ്കിലും ഢീറ്റെയില്‍സ് അറിയാമെങ്കില്‍ ഷെയര്‍ ചെയ്ത് സഹകരിക്കണമെന്ന് അപേക്ഷ

 8. ചേച്ചിയെ എനിക്ക് പരിചയമില്ല…!!
  കഴിഞ്ഞ രണ്ട് വര്‍ഷമായ് ഈ സ്റ്റെഫിന്‍ .പി.അനിലെന്ന ചെന്നായയെ തേടി അലയുകയാണ് ഞാനും എന്‍റെ ചില സുഹൃത്തുക്കളും… കുറേ കാലമായ് ഇവന്‍ യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നില്ല..അങ്ങിനെയിരിക്കെ ഈ അടുത്തിടെയാണ് എറണാകുളത്തുുള്ള ഒരു കുട്ടിയെ ഇവന്‍ പരിചയപ്പെട്ടതും അടുത്തതും.. കസിന്‍റെയും കസിന്‍റെ വൈഫിന്‍റെയും ഫോട്ടോ കാണിച്ചാണ് ആ കുട്ടിയോടടുത്തത്… വൈഫ് മരിച്ചുപോയെന്നും പറഞ്ഞായിരുന്നു സെന്‍റിയടിക്കല്‍… എന്തോ ഭാഗ്യത്തിന് ആ കുട്ടിയിപ്പോള്‍ സത്യാവസ്ത്ഥകള്‍ തിരിച്ചറിഞ്ഞ് പിന്മാറി…!!!
  രണ്ട് ദിവസം മുന്‍പ് ഇവന്‍റെ അഡ്രസ്സ് ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്… ഈ വരുന്ന റമളാന് ഞാന്‍ നാടെത്തിയാലാദ്യം പോകുന്നതും അങ്ങോട്ട് തന്നെ… !!
  ആര്‍ക്കെങ്കിലും ഇവന്‍റെ വേറെന്തെങ്കിലും ഢീറ്റെയില്‍സ് അറിയാമെങ്കില്‍ ഷെയര്‍ ചെയ്ത് സഹകരിക്കണമെന്ന് അപേക്ഷ

 9. Sandhya Rani says:

  എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ ആ പോസ്റ്റിൽ ഇട്ടിട്ടുണ്ട്. പിന്നെ ആരെങ്കിലുമൊക്കെ പ്രതികരിക്കണ്ടേ. ഈ പറഞ്ഞ കാര്യങ്ങൾ എനിക്ക് അറിവില്ലാത്ത കാര്യങ്ങളാണ് . Thank u for ur support

 10. Deepaa says:

  This comment has been removed by the author.

 11. Sandhya Rani says:

  Enthu patti? enthaa comment remove cheythath? comment enikk kitti 🙂

 12. നന്നായി സന്ധ്യ. ഇത്തരം അനുഭവകുറിപ്പുകൾ ഇനിയും എഴുതണം.

 13. നന്നായി സന്ധ്യ. ഇത്തരം അനുഭവകുറിപ്പുകൾ ഇനിയും എഴുതണം.

 14. Sandhya Rani says:

  Thank You dear, njaan ippozhaa kandath 🙂
  Ee Kaaryathil theerchayaayum nee enikk oru inspiration aanu…..

 15. സന്ധ്യയുടെ ധീരമായ ഈ പ്രതികരണത്തിന് അഭിനന്ദനങ്ങൾ…. ശരിയാണ്; പല പെൺകുട്ടികളും പ്രതികരിക്കാൻ മടിച്ചു മൗനം പാലിക്കുന്നതാണ് ഇത്തരം വിദ്യാസമ്പന്നരായ മനോരോഗികൾക്കു ധൈര്യം പകരുന്നത് എന്ന് തോന്നുന്നു. ഈ ബ്ലോഗ് പോസ്റ്റ് ഒരുപാട് പേർക്ക് തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയാൻ പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. All my support and Best Wishes…
  (P.S. Nowadays I am not much active on FB and hence I miss many of your posts)

 16. Sandhya Rani says:

  Thank You…

  BTW are you active in writing these days?

 17. A short break given to writing too. But I will come back within few days.

Leave a Reply

Your email address will not be published. Required fields are marked *

error: